‘കണ്ടിട്ട് പതിനാറുകാരിയെ പോലെ...’; വൈറ്റ് ഫോര്‍മലില്‍ കജോളിന്റെ കൂള്‍ ലുക്, ചിത്രങ്ങള്‍ വൈറല്‍
Mail This Article
×
സിനിമയില്‍ അവസരങ്ങള്‍ കുറവാണെങ്കിലും, സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ബോളിവുഡ് താരമാണ് കജോള്‍. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. വൈറ്റ് ഫോര്‍മല്‍ ഔട്ഫിറ്റില്‍ എലഗന്റ് ലുക്കിലാണ് താരം. വൈറ്റ് ബ്ലേസേഴ്സും പാന്റ്സും ഡീപ് നെക്കിലുള്ള ടോപ്പുമാണ് ധരിച്ചിരിക്കുന്നത്.
മുടി പോണിടെയ്ല്‍ കെട്ടി, മിനിമല്‍ മേക്കപ്പിലും ആഭരണങ്ങളിലും അതീവ സുന്ദരിയാണ് താരം. പേളിന്റെ ഹെവി ബ്രേസ്ലറ്റും മോതിരവും കമ്മലും മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ‘കണ്ടിട്ട് പതിനാറുകാരിയെ പോലെയുണ്ട്...’ എന്നാണ് ചിത്രങ്ങള്‍ക്കു താഴെ ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.
Elegant in White: Kajol's Stunning New Look: