‘ഇനി എത്ര ഒരുങ്ങിയാലും മതിയാകില്ല...’; പുരുഷ സൗന്ദര്യത്തിന് മാറ്റു കൂട്ടാന്‍ ചരഖ് ദിന് ഷർട്ടുകൾ
Mail This Article
എത്ര ഒരുങ്ങിയാലും പെണ്‍കുട്ടികള്‍ക്ക് മതിയാകില്ല എന്നു ഇനി പറയാന്‍ വരട്ടേ... കാലം മാറിയതോടെ ആണിന്റെ സൗന്ദര്യ സങ്കല്‍പ്പങ്ങളും മാറി. വെറൈറ്റി ഡിസൈനുകളും പുതിയ ട്രെന്‍ഡുകളുമാണ് ഇപ്പോള്‍ പുരുഷ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നത്. GenZ എന്നോ, 80’s എന്നോ തലമുറകളുടെ വ്യത്യാസമില്ലാതെ ആരും കൊതിക്കുന്ന ഔട്ഫിറ്റുകള്‍ ഒരുക്കി ശ്രദ്ധ നേടുകയാണ് ചരഖ് ദിൻ ഷർട്ടുകൾ (Charagh Din Shirts).
അഭിരുചികൾ തിരിച്ചറിഞ്ഞ് മാറുന്ന ട്രെൻഡുകളും ഉൾക്കൊണ്ട് തയാറാക്കപ്പെടുന്ന ചരഖ് ദിൻ ഷർട്ടുകൾ ആൾക്കൂട്ടത്തിൽ അഭിമാനത്തോടെ വേറിട്ടു നിൽക്കുന്നവയാണ്. അളവുകളുടെ കൃത്യതയും ഡിസൈനിന്റെ എലഗൻസും ചേർന്ന് അതുല്യമായ ക്രാഫ്റ്റാണ് ഓരോ ചരഖ് ദിൻ ഷർട്ടും. കാലാതീതമായ ക്ലാസിക് ഡിസൈനുകളിൽ ഓരോ ചെറിയ എലമെന്റിനും പ്രത്യേക ശ്രദ്ധയാണ് നൽകിയിട്ടുള്ളത്. ഏഴു പതിറ്റാണ്ടിലേറെയായി പല തലമുറകളിലെ പുരുഷ ഫാഷൻ ഐക്കണുകൾക്ക് പ്രിയപ്പെട്ട ലക്ഷ്വറി ഷർട്ടിങ് ബ്രാൻഡാണ് ചരഖ് ദിൻ.
ഓരോ ഷർട്ടിലും അതിപ്രഗൽഭരായ തയ്യൽ വിദഗ്ധരുടെ നൈപുണ്യം കാണാം. ലോകത്തിലെ ഏറ്റവും മികച്ച തുണിത്തരങ്ങളും ഈടുറ്റ തയ്യലും ചേർന്നതാണ് ഇവയോരോന്നും. വസ്ത്രം എന്നതിലുപരി പൈതൃകം, പ്രൗഢി, പുതുമയുള്ള പ്രത്യേകത എന്നിവയാണ് ചരഖ് ദിൻ ഷർട്ടുകളുടെ മുഖമുദ്ര. ഓരോ ഷർട്ടും ധരിക്കുന്നയാളുടെ സിഗ്നേച്ചർ സ്റ്റൈലായി ശ്രദ്ധ നേടാൻ പാകത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.
cdshirts.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായോ 64, വോഡ്ഹൗസ് റോഡ്, കൊളാബ, മുംബൈ– 400005 എന്ന അഡ്രസിൽ നേരിട്ടെത്തിയോ ഏറ്റവും പുതിയ കളക്‌ഷനിലെ ആകർഷകമായ ഷർട്ടുകൾ സ്വന്തമാക്കാം.