പതിവായി ഹൈഹീൽസ് ഉപയോഗിക്കുന്നവരാണോ? ഓർത്തുവയ്ക്കാം ഈ 5 കാര്യങ്ങൾ Ensure Proper High Heel Size for Comfort
Mail This Article
∙ ഹൈ ഹീൽസ് കാലിന്റെ പേശികളുടെ ആയാസം കൂട്ടാം. അതിനാൽ ലളിതമായ സ്ട്രെങ്തനിങ് വ്യായാമവും സ്ട്രെച്ചിങ്ങും വേണം. നിവർന്നു നിന്നശേഷം കാലിന്റെ വിരലിൽ ബലം കൊടുത്തു ഉപ്പൂറ്റി ഉയർത്തുക, ഇരുന്നുകൊണ്ട് ഓരോ കാലും നീട്ടിവച്ചു പാദം ക്ലോക് വൈസും ആന്റി ക്ലോക് വൈസും തിരിക്കുക പോലുള്ള വ്യായാമം ചെയ്യാം.
∙ പോയിന്റഡ് ഹീലുകളെക്കാൾ ബാലൻസ് നൽകുന്നത് എല്ലാവശവും ഒരുപോലിരിക്കുന്ന പ്ലാറ്റ്ഫോം ഹീലുകളാണ്.
∙ ശരിയായ അളവിലുള്ള ഹൈഹീൽസ് വാങ്ങാൻ ശ്രദ്ധിക്കുക. കൂടുതൽ ഇറുകിയ ചെരിപ്പുകൾ പാദത്തിലെ രക്തയോട്ടം കുറയ്ക്കും. വിരലുകൾ അമർന്നിരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കും.
∙ ഹീൽ ലൈനേഴ്സ് ഉപയോഗിക്കുന്നത് ഷൂ ബൈറ്റ് ഒഴിവാക്കാൻ സഹായിക്കും.
∙ പുതിയ ചെരുപ്പു വാങ്ങിയശേഷം പുറത്തേക്കിടും മുൻപ് വീടിനുള്ളിൽ ധരിച്ചുനടക്കാം. സോക്സ് കൂടിയണിയണം.