സോനം രണ്ടാമതും ഗർഭിണി, നിറവയറിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം; ആശംസകളുമായി ആരാധകര്‍ Sonam Kapoor's Baby Bump Photos Go Viral
Mail This Article
രണ്ടാമതും ഗർഭിണിയാണെന്ന സന്തോഷം വെളിപ്പെടുത്തി ബോളിവുഡ് താരം സോനം കപൂർ. ബേബി ബമ്പ് പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള
പിങ്ക് വിന്റേജ് സ്കർട്ട് സ്യൂട്ട് ധരിച്ച സോനത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
കറുപ്പ് നിറത്തിലുള്ള സ്റ്റോക്കിങ്സ് ആണ് പിങ്ക് വിന്റേജ് സ്കർട്ടിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. കറുപ്പ് വാച്ചും ബാഗും കൂളിങ് ഗ്ലാസും ആക്സസറിയായി അണിഞ്ഞിരിക്കുന്നു.
‘അമ്മ... വരാനിരിക്കുന്ന വസന്തം 2026’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് താരം കുറിച്ചത്. നടിമാരായ പരിണീതി ചോപ്ര, കരീന കപൂർ, ഭൂമി പെഡ്നേക്കർ തുടങ്ങിയവ പ്രമുഖര്‍ താരത്തെ അഭിനന്ദിച്ചുകൊണ്ട് കമന്റുകളുമായി എത്തി. നിരവധി ആരാധകരും താരത്തെ ആശംസകള്‍ അറിയിച്ചു.
2018 ലാണ് സോനവും ആനന്ദ് അഹൂജയും വിവാഹിതരായത്. 2022 ഓഗസ്റ്റിൽ ആദ്യ കുട്ടിയായ വായു കപൂർ അഹൂജ ജനിച്ചു. നീർജ (2016) എന്ന സിനിമയിലെ അഭിനയത്തിന് സോനം മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിരുന്നു. ഷോം മഖിജ സംവിധാനം ചെയ്ത ബ്ലൈൻഡ് (2023) എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.