എത്ര മനോഹരമീ പുഞ്ചിരി...ക്യൂട്ട് ലുക്കിൽ മീനാക്ഷി, വിഡിയോ ഏറ്റെടുത്ത് ആരാധകർ
Mail This Article
×
മലയാളികളുടെ പ്രിയതാരപുത്രിയാണ് അഭിനേതാക്കളായ ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകളായ മീനാക്ഷി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മീനാക്ഷി തന്റെ മനോഹരമായ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, മീനാക്ഷിയുടെ സാരി ലുക്കിലുള്ള ഒരു വിഡിയോയാണ് വൈറലാകുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് റിസ്‌വാൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്ത ഈ വിഡിയോ മീനാക്ഷി ഷെയർ ചെയ്തിട്ടുണ്ട്. മനോഹരമായ ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മീനാക്ഷിയെ വിഡിയോയില്‍ കാണാം. ബ്രൗണ്‍ സാരിയില്‍ ബ്യൂട്ടിഫുൾ ലുക്കിലാണ് ചിത്രങ്ങളില്‍ മീനാക്ഷി.
കാവ്യ മാധവന്റെ ഡിസൈനര്‍ ബൊട്ടീക്കായ ലക്ഷ്യയുടെ മോഡലായും മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
Meenakshi's Stunning Saree Look Goes Viral: