അമ്പമ്പോ.. അടിപൊളി ലുക്! ബോഡികോണ്‍ ഔട്ഫിറ്റില്‍ ഗ്ലാമറസായി കുഞ്ഞാറ്റ, മനോഹര ചിത്രങ്ങള്‍ Tejalakshmi Shines in Golden Outfit
Mail This Article
ഗോള്‍ഡന്‍ നിറത്തിലുള്ള ഔട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിൽ തിളങ്ങി കുഞ്ഞാറ്റ. ഓഫ് ഷോള്‍ഡറിലുള്ള ബോഡികോണ്‍ വസ്ത്രത്തിലാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. കറുപ്പ് നിറത്തിലുള്ള സ്റ്റോക്കിങ്സാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. കമ്മല്‍ മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. നോ- മേക്കപ്പ് ലുക്കിലാണ് താരം. പോണിടെയ്ല്‍ ഹെയര്‍ സ്റ്റൈലില്‍ കൂള്‍ ലുക്കിലാണ് താരം.
താരം ചിത്രങ്ങള്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സ്പ്രിംഗിൾ സ്പാർക്കിൾ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. പുതിയ ലുക്കിൽ തേജലക്ഷ്മി ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ആണെന്നു ആരാധകർ കുറിക്കുന്നു. താരങ്ങളായ ഉർവശിയുടെയും മനോജ് കെ ജയന്റെയും മകളാണ് കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള തേജലക്ഷ്മി.
അച്ഛനും അമ്മയ്ക്കും പിന്നാലെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് തേജലക്ഷ്മി. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി സിനിമാ ലോകത്തേക്കെത്തുന്നത്. സർജാനോ ഖാലിദാണ് ചിത്രത്തിലെ നായകൻ. നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘സുന്ദരിയായവൾ സ്റ്റെല്ല’.