‘അമ്മതിരുവയർ ഉള്ളിൽ കുറുകണ കുഞ്ഞരിപ്രാവ്...’; നിറവയറില്‍ സാരിയില്‍ തിളങ്ങി സോനം കപൂര്‍
Mail This Article
നിറവയറില്‍ സാരിയില്‍ ട്രഡീഷണല്‍ ലുക്കില്‍ തിളങ്ങി ബോളിവുഡ് താരം സോനം കപൂര്‍. ബേബി ബമ്പ് പ്രദര്‍ശിപ്പിച്ചു കൊണ്ട് ഗോള്‍ഡന്‍ ബോഡറുള്ള ഡ്യുവല്‍ കളര്‍ ഡിസൈനര്‍ സാരി ധരിച്ച സോനത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഹൈനെക് ഫുള്‍സ്ലീവ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.
ഹെവി ഡിസൈനിലുള്ള ആഭരണങ്ങളും ഗോള്‍ഡന്‍ പഴ്സുമാണ് ആക്സസറിയായി കരുതിയിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് താരം. സോനം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. നിരവധി പേരാണ് ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്.
2018 ലാണ് സോനവും ആനന്ദ് അഹൂജയും വിവാഹിതരായത്. 2022 ഓഗസ്റ്റിൽ ആദ്യ കുട്ടിയായ വായു കപൂർ അഹൂജ ജനിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാമതും ഗർഭിണിയാണെന്ന സന്തോഷം സോനം പങ്കുവച്ചത്. രണ്ടാമത്തെ കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണ് താരദമ്പതികള്‍.