‘ലെഹങ്കയും ഷൂസും.. ഇതെന്റെ വൈബ്’; ഫ്ലോറല്‍ ഗേളായി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍
Mail This Article
മഞ്ഞ ഫ്ലോറല്‍ ലെഹങ്കയില്‍ ആരാധകരുടെ മനം കവര്‍ന്ന് തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഫാഷന്‍ പ്രേമികളുടെ മനം കവരുന്നത്. മഞ്ഞയില്‍ പിങ്ക് പൂക്കളുള്ള ലെഹങ്കയ്ക്കൊപ്പം ഷൂസും ധരിച്ച് സൂപ്പര്‍ വൈബിലാണ് താരം.
ബ്ലാക് ആന്‍ഡ് വൈറ്റ് ചെക് ഡിസൈനിലുള്ള ബ്ലൗസില്‍ മനോഹരമായ പൂക്കള്‍ ത്രെഡ് വര്‍ക്ക് ചെയ്തിരിക്കുന്നു. പച്ച ഷോളാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. മഞ്ഞ പൂവും ചൂടി ബണ്‍ ഹെയര്‍ സ്റ്റൈലില്‍ അതിമനോഹരിയാണ് കീര്‍ത്തി. സ്റ്റൈലിഷ് കളര്‍ഫുള്‍ കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.
മിനിമല്‍ മേക്കപ്പിലാണ് താരം. വൈറ്റ് ഷൂസ് ആണ് ലെഹങ്ക ഔട്ഫിറ്റിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. നിരവധിപേരാണ് ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തിയത്. ‘ഗ്രീന്‍ ബട്ടര്‍ഫ്ലൈ’ എന്നാണ് ചിത്രങ്ങള്‍ക്കു താഴെ ഒരു ആരാധകന്‍ കമന്റുമായി എത്തിയത്.