‘കുര്‍ത്തയില്‍ സ്വർണ്ണ എംബ്രോയ്ഡറിയുടെ അഴക്’; ചുവപ്പ് ഔട്ഫിറ്റില്‍ രാജകുമാരിയെ പോലെ അദിതി റാവു
Mail This Article
×
അതിമനോഹരമായ ചുവപ്പ് ഔട്ഫിറ്റില്‍ രാജകുമാരിയെ പോലെ തെന്നിന്ത്യന്‍ താരസുന്ദരി അദിതി റാവു ഹൈദരി. അനാർക്കലി പോലെ ഹൈ നെക്ലൈനിലുള്ള കുര്‍ത്തയില്‍ സ്വർണ്ണ എംബ്രോയ്ഡറി ചെയ്തിരിക്കുന്നു.
ഐവറി പലാസോ പാന്റ്സാണ് കുര്‍ത്തയ്ക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വൈഡ് ഷെവ്രോൺ ശൈലിയിലുള്ള പാറ്റേൺ ബോർഡറും ചുവന്ന പൈപ്പിങ്ങും ചെയ്ത പലാസോ പാന്റ്സ് കുര്‍ത്തിക്ക് എലഗന്റ് ലുക് നല്‍കുന്നു.
ടെമ്പിള്‍ സ്റ്റൈലിലുള്ള ജിമിക്കിയും, കറുത്ത പൊട്ടുമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ മനോഹരിയാണ് അദിതി. ഷാര്‍ലറ്റ് വാങ്ങ് ആണ് ഹെയറും മേക്കപ്പും ചെയ്തിരിക്കുന്നത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി.
Aditi Rao Hydari's Regal Red Anarkali Look: