ഷിമ്മറി ഔട്ഫിറ്റില്‍ ഗ്ലാമര്‍ ഗേളായി പ്രിയങ്ക ചോപ്ര; ഓസ്കറിലെ സിമ്പിള്‍ ലുക്കിന് കയ്യടി, ചിത്രങ്ങള്‍ Priyanka Chopra Shines at the Oscars in a Stunning Silver Gown
Mail This Article
ഓസ്കര്‍ വേദിയില്‍ വീണ്ടും താരമായി നടി പ്രിയങ്ക ചോപ്ര. താരത്തിന്റെ ഷിമ്മറി ഔട്ഫിറ്റിലാണ് ഫാഷന്‍പ്രേമികളുടെ മനസ്സുടക്കിയത്. ബാക്ക് ഓപ്പണുള്ള സില്‍വര്‍ നിറത്തിലുള്ള ബ്രാ സ്ട്രാപ് ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.
വേവി ഹെയറിലും നോ- മേക്കപ്പ് ലുക്കിലും പ്രിയങ്ക കാണികളുടെ മനം കവര്‍ന്നു. താരത്തിന്റെ സിമ്പിള്‍ ലുക്കിന് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി. ഭർത്താവും സംഗീതജ്ഞനുമായ നിക്ക് ജോനസിന്റെ കൈ പിടിച്ചാണ് പ്രിയങ്ക ചോപ്ര ചടങ്ങിനെത്തിയത്.
ഡോൾബി തിയറ്ററിൽ നടന്ന 98-ാമത് ഓസ്കറില്‍ മികച്ച രാജ്യാന്തര ചിത്രത്തിനുള്ള പുരസ്കാരമാണ് പ്രിയങ്ക ചോപ്ര സമ്മാനിച്ചത്. യോക്കിം ട്രയർ സംവിധാനം ചെയ്ത നോര്‍വീജിയന്‍ ചിത്രം 'സെന്റിമെന്റൽ വാല്യു'വാണ് പുരസ്കാരം നേടിയത്. 2016ലും പ്രിയങ്ക ഓസ്കർ പുരസ്കാര വേദിയിൽ എത്തിയിരുന്നു.