‘കാട്ടുചെമ്പകം പൂത്തോട്ടെ...’; സാരിയിലും പൂവിലും പൊട്ടിലും മലയാളിപ്പെണ്ണായി കയാദു! ചിത്രങ്ങള്‍ Kayadu Lohar Dazzles in a Floral Organza Saree
Mail This Article
ഫ്ലോറല്‍ ഡിസൈനിലുള്ള ഓര്‍ഗന്‍സ സാരിയില്‍ അതിമനോഹരിയായി തെന്നിന്ത്യന്‍ താരസുന്ദരി കയാദു ലോഹര്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങളില്‍ ആരാധകരുടെ കണ്ണുടക്കിയത് പൂക്കള്‍ തുന്നിപ്പിടിപ്പിച്ച സാരിയിലാണ്. ഓറഞ്ച്, മഞ്ഞ, പിങ്ക് പൂക്കള്‍ പ്രിന്റ് ചെയ്ത സാരിക്കൊപ്പം ഗ്രീന്‍ സില്‍ക്ക് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്.
ശാലീന സുന്ദരിയായ താരം ട്രഡീഷമല്‍ ലുക്കിലാണ് ഒരുങ്ങിയിരിക്കുന്നത്. മുടിയില്‍ ചെമ്പകപ്പൂ ചൂടി, പൊട്ടുതൊട്ട്, കയ്യില്‍ കുപ്പിവളകളിട്ട് തനിനാടന്‍ ലുക്കിലാണ് താരം. പച്ച കല്ലു പതിപ്പിച്ച ചോക്കറും കമ്മലും മോതിരവുമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. മലയാളി പെണ്‍കുട്ടിയായുള്ള പുത്തന്‍ മേക്കോവറില്‍ ആരാധകരുടെ മനം കവരുകയാണ് കയാദു.
2021ല്‍ ‘മുഗില്‍പേട്ടെ’ എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് കയാദു. 2022 ല്‍ ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ അഭിനയിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. ടൊവിനോ നായകനാകുന്ന പള്ളിച്ചട്ടമ്പിയാണ് താരത്തിന്റെ പുതിയ ചിത്രം. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി ചിത്രങ്ങളിലാണ് കയാദു അഭിനയിച്ചിട്ടുള്ളത്.