പ്രിയതാരം പാര്‍വതി തിരുവോത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കറുപ്പ് നിറത്തിലുള്ള നീളന്‍ ഡിസൈനര്‍ കോട്ടില്‍ സ്റ്റൈലിഷ് ഔട്ഫിറ്റിലാണ് താരം. ലോങ് ബ്ലാക് ഗൗണിന്റെ ഏറ്റവും വലിയ പ്രത്യേകത ഡിസൈനര്‍ കോട്ടാണ്.
പോണി ടെയ്ല്‍ ഹെയര്‍സ്റ്റൈലിലും, ഡാര്‍ക്ക് ബ്രൗണ്‍ ലിപ്സ്റ്റിക് അണിഞ്ഞ് സെമി സ്മോക്കി മേക്കപ്പിലും ബോള്‍ഡ് ലുക്കിലാണ് പാര്‍വതി. മൂക്കുത്തിയും ഹെവി സ്റ്റഡുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്.
മുംബൈയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. കാശിഷ് മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതാണ് താരം. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്കു താഴെ രസകരമായ കമന്റുമായി എത്തിയത്.
‘വാംപെയര്‍ ആയോ..?’ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. സ്കെയര്‍ ക്രോ, ഇലുമിനാറ്റി, ഡ്രാക്കറീസ്- ഗെയിംസ് ഓഫ് ത്രോൺസ് എന്നിങ്ങനെ നിരവധി കമന്റുകള്‍ ഇട്ടാണ് ആരാധകര്‍ പാര്‍വതിയുടെ ലുക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്.