ADVERTISEMENT

നടി മഞ്ജു വാരിയരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ചോക്ലേറ്റ് ബ്രൗണ്‍ ഔട്ഫിറ്റില്‍ കിടിലന്‍ മേക്കോവറിലാണ് താരം. മഞ്ജുവിന്റെ മോഡേൺ ക്ലാസിക് ശൈലിയിലുള്ള വസ്ത്രധാരണം കയ്യടി നേടി. ചിത്രങ്ങള്‍ പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ക്കിടയില്‍ വൈറലായി. 

manju-brown-dress2

ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള ലെതർ ബൈക്കർ ജാക്കറ്റാണ് ലുക്കിന്റെ പ്രധാന ആകർഷണം. കറുപ്പിന് പകരം ബ്രൗൺ ഷേഡ് തിരഞ്ഞെടുക്കുന്നത് ഔട്ട്ഫിറ്റിന് കൂടുതൽ ക്ലാസി ലുക് നൽകുന്നു. ജാക്കറ്റിനൊപ്പം മഞ്ജു ധരിച്ചിരിക്കുന്നത് ഡാർക്ക് ബ്രൗൺ ഹൈ- നെക്ക് ഫുൾ സ്ലീവ് ടോപ്പാണ്. ശരീരത്തോട് ചേർന്നുകിടക്കുന്ന ഈ ടോപ്പ് ഫ്ലോവി സ്കർട്ടിന് മനോഹരമായി പെയര്‍ ചെയ്യുന്നു. 

manju-brown-dress1
ADVERTISEMENT

ചെക്ക് പാറ്റേണിലുള്ള പ്ലീറ്റഡ് മാക്സി സ്കർട്ടാണ് പ്രധാന ആകര്‍ഷണം. ഒരേ നിറത്തിലെ വ്യത്യസ്ത ഷേഡുകൾ ഉപയോഗിച്ചു കൊണ്ടുള്ള സ്റ്റൈലിങ് ടെക്നിക് ആണ് മഞ്ജു പരീക്ഷിച്ചിരിക്കുന്നത്. ഫുട്‌വെയറായി തിരഞ്ഞെടുത്തിരിക്കുന്ന ബ്ലാക്ക് ആങ്കിൾ ബൂട്ടുകൾ ലുക്കിനെ കൂടുതൽ സ്റ്റൈലിഷാക്കുന്നു. അതേസമയം ആക്സസറികൾ ഒഴിവാക്കി ചെറിയ ഇയർറിങ്ങുകളിലും, നാച്ചുറല്‍ മേക്കപ്പിലും മഞ്ജു അതീവ സുന്ദരിയാണ്. 

ADVERTISEMENT
Actress Manju Warrier's Latest Fashion Statement Goes Viral:

Actress Manju Warrier's latest photos are making waves online, showcasing a stunning makeover in a chocolate brown outfit. Her modern classic style has garnered praise, with fans quickly making the pictures viral.

ADVERTISEMENT
ADVERTISEMENT