ADVERTISEMENT

തികച്ചും വ്യത്യസ്തമായ ഒരു ഫാഷന്‍ ഷോ ഛത്തീസ്ഗഡിൽ നടന്നു. ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി നടന്ന ഫാഷൻ ഷോയിലാണ് മോഡലുകളായി മുൻ വനിതാ നക്സലേറ്റുകൾ റാംപില്‍ ചുവടുവച്ചത്. വ്യത്യസ്ത ഫാഷനിലുള്ള കൈത്തറി വസ്ത്രങ്ങൾ ധരിച്ച് റാംപിൽ ചുവടുവയ്ക്കുന്ന ഇവരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുള്ള മുൻ നക്സലേറ്റ് വനിതകളാണ് ഫാഷന്‍ മേഖലയിലേക്ക് ചുവടുവച്ച് രാജ്യത്തിന്റെ അഭിമാനമായത്. നിരവധി പേരാണ് വനിതകളുടെ മാറ്റത്തെ പ്രശംസിച്ചുകൊണ്ട് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ‘നക്സൽബാരിയിൽ നിന്ന് നക്സൽബഡ്ഡികളായി..’– എന്നാണ് വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘‘ഈ മാറ്റം മനോഹരമാണ്. അവർക്ക് സമൂഹത്തെ മാറ്റാനാകും.’’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്. 

ex-naxal-women-fashion-show
ADVERTISEMENT

‘ബസ്തറിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയാണ്. പതിറ്റാണ്ടുകൾക്കു ശേഷം ബസ്തർ മേഖലയിൽ ശാന്തിയും സമാധാനവും വീണ്ടെടുക്കുകയാണ്. 40–50 വർഷങ്ങൾക്കു ശേഷം മേഖലയിൽ നിന്ന് നക്സലിസം പൂർണമായും തുടച്ചുനീക്കിയിരിക്കുകയാണ്.’– ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് വ്യക്തമാക്കി. കേന്ദ്രമന്ത്രി ശിവരാജ് ചൗഹാനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബസ്തർ മേഖലയിലെ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. 

ADVERTISEMENT
Chhattisgarh's Unique Fashion Show Features Ex-Naxalites on the Ramp:

Chhattisgarh hosted a unique fashion show where former women naxalites walked the ramp as models on National Handloom Day. Videos of them showcasing diverse handloom attire have gone viral on social media, drawing widespread praise for their transformation. This event highlights the reintegration of former naxalites into mainstream society and symbolizes the growing peace and development in the Bastar region. The Chhattisgarh Chief Minister emphasized the eradication of Naxalism after decades and discussed regional development with Union Minister Shivraj Chouhan. The commendable change in the women's lives is inspiring many, proving their potential to contribute positively to society. This initiative fosters a sense of pride and signifies a new chapter for the women of Bastar.

ADVERTISEMENT
ADVERTISEMENT