Tuesday 18 May 2021 05:07 PM IST : By സ്വന്തം ലേഖകൻ

പൊട്ടിയ ഗ്ലാസും വെട്ടുകത്തിയും ഉപയോഗിച്ച് മുടിവെട്ട്: അബ്ബാസിന്റെ ഫ്രിഞ്ച് സ്റ്റൈല്‍ ഹെയര്‍കട്ടിന് ലോകമെങ്ങും ആരാധകര്‍

finch-cover

പാകിസ്താനി ബാർബറായ അലി അബ്ബാസ്; ബ്ലോ ടോർച്, പൊട്ടിയ ഗ്ലാസ്‌,മീറ്റ് ക്ലീവർ എന്നിങ്ങനെ  വത്യസ്തമായ വസ്തുക്കൾ ഉപയോഗിച്ച് സാധാരണയിൽ നിന്ന് വേറിട്ട രീതിയിലാണ് മുടി വെട്ടുന്നത്.അബ്ബാസിന്റെ ഫ്രിൻജ് സ്റ്റൈൽ രാജ്യത്ത് ഹിറ്റ്‌ ആയിരിക്കുകയാണ്.ലാഹോറിൽ ഉള്ള അബ്ബാസിന്റെ ഷോപ്പിലേക്ക് ഈ സ്റ്റൈൽ പരീക്ഷിക്കാനായി നൂറുകണക്കിന് ആളുകൾ ആണ് ദിവസവും എത്തുന്നത്.

" ആളുകളെ ആകർഷിക്കാനായി വത്യസ്തമായി എന്തെങ്കിലും ചെയ്യണം.ആദ്യം ഞാൻ കൃത്രിമ മുടിയിൽ ഈ രീതി പരീക്ഷിച്ചു നോക്കി.കുറച്ചു നാളത്തെ പ്രാക്ടിസിനു ശേഷം ഒരു ക്ലയന്റിൽ ചെയ്തു, അയാൾക്കത് വളരെ ഇഷ്ടമായി"അബ്ബാസ് പറയുന്നു.

finch-1

ആദ്യമായി 2016 ലാണ് അബ്ബാസ് ഈ സ്റ്റൈൽ ഇറക്കുന്നത്.കുറച്ചു കാലങ്ങൾക്കുശേഷം ആളുകളുടെ പേടി മാറി.അതിനുശേഷം അബ്ബാസിന്റെ സ്റ്റൈൽ ഹിറ്റ്‌ ആവുകയും ടിവിയിലും ഫാഷൻ ഷൂട്ടുകളിലും വരെ വരുകയും ചെയ്തു.

2000 രൂപയാണ് (13 ഡോളർ )അബ്ബാസ് ഇതിനു ചാർജ് ചെയ്യുന്നത്.കത്രിക ഉപയോഗിച്ചുള്ള ട്രെഡിഷണൽ ട്രിമ്മിന് 1000 രൂപയും.എക്സ്ട്രാ സ്റ്റൈലിങ്ങിനായി 500 രൂപ വേറെ കൊടുത്ത് കൂടുതലും സ്ത്രീകളാണ് ഇവിടെ വരുന്നത്.

finch-3

മുടി വേഗത്തിൽ വളരുന്നതിനാൽ ക്ലീവർ ഉപയോഗിച്ച് മുടി വെട്ടുന്നതാണ് ഇഷ്ടമെന്നു പറയുന്നവരാണ് ഏറെയും.ആദ്യം പേടി ആയിരുന്നവർക്ക് പോലും ഇപ്പോൾ നല്ല അഭിപ്രായമാണുള്ളതെന്ന് അബ്ബാസ് പറയുന്നു.

finch