Friday 05 February 2021 10:41 AM IST : By സ്വന്തം ലേഖകൻ

മഞ്ഞ അനാർക്കലിയിൽ രാജകുമാരിയെ പോലെ തിളങ്ങി മാധുരി ദീക്ഷിത്ത്; വസ്ത്രത്തിന്റെ വില 64,800 രൂപ

maddee43344

അമ്പതുകളിലും സൗന്ദര്യത്തിന്റെ പ്രൗഢിയില്‍ നില്‍ക്കുന്ന താരമാണ് ബോളിവുഡിലെ താരസുന്ദരി മാധുരി ദീക്ഷിത്ത്. മാധുരിയുടെ നൃത്തം പോലെത്തന്നെ സ്റ്റൈലും ആരാധകർക്ക് കാണാൻ ഏറെയിഷ്ടമാണ്. സമൂഹ മാധ്യമത്തിലൂടെ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ഫാഷന്‍ ലോകത്ത് ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസം മഞ്ഞ അനാർക്കലി ധരിച്ചുള്ള താരത്തിന്റെ ചിത്രവും വൈറലായി.

അനാർക്കലിയ്ക്കൊപ്പം നെറ്റ് എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയാണ് അണിഞ്ഞിരുന്നത്. സ്റ്റോണുകളും മിററുകളും പിടിപ്പിച്ച ബെൽറ്റാണ് മറ്റൊരു പ്രത്യേകത. റിദ്ധി മെഹ്റയാണ് ഡിസൈനർ. 64,800 രൂപയാണ് അനാർക്കലിയുടെ വില. 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion