Tuesday 12 October 2021 11:09 AM IST : By സ്വന്തം ലേഖകൻ

‘ഒരു കവിത പോലെ..’; സാരിയിൽ അതിമനോഹരിയായി ശിൽപ ഷെട്ടി, വസ്ത്രത്തിന്റെ വില 70,000 രൂപ

shila4445fhhhvhnjj99990

ഭർത്താവ് രാജ് കുന്ദ്രയുടെ നീലച്ചിത്ര നിർമാണ കേസ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കൂടുതൽ കരുത്തോടെ തിരിച്ചെത്തി ശിൽപ ഷെട്ടി. ശിൽപയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഫാഷന്‍ ലോകത്ത് തരംഗമാവുകയാണ്. മെറ്റാലിക് ഫോയിൽ ജഴ്സി കൺസ്പ്റ്റ് സാരി ധരിച്ചുള്ള ചിത്രങ്ങളാണ് ശിൽപ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘എല്ലാ സാരിയും ഒരു കഥ പറയുന്നു. ഇതു പക്ഷേ, ഒരു കവിത പോലെ തോന്നുന്നു’– ചിത്രത്തിനൊപ്പം ശിൽപ കുറിച്ചു.

പ്രീ ഡ്രാപ് സാരിയാണിത്. പല്ലുവിൽ ടാസിൽസ്, അരയിൽ കല്ലുകൾ പതിപ്പിച്ച ഡോറി ബെൽറ്റ് ആണ് ഹൈലൈറ്റ്. ക്രോപ് ബ്ലൗസ് ആണ് സാരിക്കൊപ്പം ധരിച്ചിരിക്കുന്നത്. ബ്ലൗസിന്റെ നെക്‌ലൈനും സ്ലീവും ഷീർ തുണി കൊണ്ടുള്ളതാണ്. ബാജുബന്ദ് പോലെ കയ്യിലും ഇതേ ഡിസൈനിൽ എംബ്രോയ്ഡറിയുണ്ട്. ഡിസൈനർ തരുൺ തഹിലിയാനിയുടെ ഫാഷൻ ലേബലിൽ നിന്നുള്ളതാണ് ഈ സാരി. 70,000 രൂപയാണ് സാരിയുടെ വില. 

1.

2.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion