Tuesday 28 September 2021 12:59 PM IST : By സ്വന്തം ലേഖകൻ

ചുവപ്പ് ബനാറസി പട്ടുസാരിയിൽ അതിമനോഹരിയായി വിദ്യ ബാലൻ; ആരാധകരുടെ മനം കവർന്ന ചിത്രങ്ങൾ

vidya0kanjuiii

മനോഹരമായ സാരികളിൽ തിളങ്ങുന്ന താരമാണ് വിദ്യ ബാലൻ. ഫാഷൻ പ്രേമികൾക്കിടയിൽ വിദ്യയുടെ സാരികൾ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സ്റ്റേജ് ഷോകളായാലും പൊതു പരിപാടികളായാലും വിദ്യയുടെ ഇഷ്ട വേഷം സാരിയാണ്. കഴിഞ്ഞ ദിവസം വിദ്യ ധരിച്ച ബനാറസി സാരി ആരാധകരുടെ കയ്യടി നേടി.

ചുവപ്പിൽ സിൽവർ വർക്കുകളുള്ള സാരി ഒരുക്കിയത് ഡിസൈനർ ഗൗരാംഗ് ഷായാണ്. ചുവപ്പ് ഹാഫ് സ്ലീവ് ബ്ലൗസ് ആണ് സാരിയ്ക്ക് പെയർ ചെയ്തിരിക്കുന്നത്. സ്റ്റേറ്റ്മെന്റ് സ്റ്റഡും വീതിയുള്ള ഒരു കൈചെയ്നുമാണ് ആക്‌സസറീസ് ആയി അണിഞ്ഞിരുന്നത്. മിനിമൽ മേക്കപ്പിൽ അതിസുന്ദരിയാണ് താരം. ചിത്രങ്ങൾ കാണാം.. 

1.

2.

3.

4.

5.

6.

7.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion