Thursday 11 July 2019 11:17 AM IST : By സ്വന്തം ലേഖകൻ

കരിക്കിലെ സുന്ദരി തന്നെയാണോ ഇത്? കിടിലം ഫൊട്ടോഷൂട്ടുമായി അമേയ മാത്യു

ameya

ജനപ്രിയ വെബ് സീരീസായ കരിക്കിന്റെ പുതിയ എപ്പിസോഡിലാണ് ആ സുന്ദരിയെ പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. അമേയ എന്ന പേരിലെത്തിയ കഥാപാത്രം ആരെന്നായി പിന്നെയുള്ള അന്വേഷണം.

ameya-3
ameya-2
amz

അന്വേഷണങ്ങൾക്കൊടുവിൽ സോഷ്യൽ മീഡിയ തന്നെ ആ സുന്ദരിയെ കണ്ടെത്തിയിരിക്കുകയാണ്. അമേയ മാത്യു എന്ന് തന്നെയാണ് ഈ സുന്ദരിയുടെ യഥാർത്ഥ പേര്. കരിക്കിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ അമേയയുടെ പഴയ ഫൊട്ടോഷൂട്ട് ചിത്രങ്ങളും വൈറലാകുകയാണ്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്.