Wednesday 10 November 2021 05:01 PM IST : By സ്വന്തം ലേഖകൻ

താരസുന്ദരിമാരുടെ കണ്ണുടക്കിയ അമിത് അഗർവാൾ ഡിസൈൻ: അതിസുന്ദരിയായി നയൻ താര

amith-agarwal

എന്താ തിളക്കം? ഒരിക്കൽ ‘കണ്ണുവച്ചാൽ’ ആരും നോക്കി നിന്നു പോകും. അത്രമാത്രം തിളക്കമുണ്ട് ഫാഷൻ ലോകത്തെ വിസ്മയിപ്പിക്കുന്ന ഈ ട്രെൻഡി ഡിസൈൻ വസ്ത്രത്തിന്.

താരസുന്ദരിമാരുടെ മനം കവർന്ന ഒരു സൂപ്പർ കോസ്റ്റ്യൂമിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പ്രശസ്ത ഡിസൈനർ അമിത് അഗർവാൾ അവതരിപ്പിച്ച പോളി നൈലോൺ റിബണുകൾ കൊണ്ട് നിർമ്മിച്ച ജാക്കറ്റാണ് ശ്രദ്ധേയമാകുന്നത്. ‘ലെഗ് ഓഫ് മട്ടൺ സ്ലീവ്’ നൽകി ഹൈലൈറ്റ് ചെയ്തിരിക്കുന്നതാണ് ഈ പുതിയ ഡിസൈൻ. വയലറ്റ് നിറത്തിലുള്ള ഈ ട്രെൻഡി കോസ്റ്റ്യൂം ആരുടെയും മനം കവരുമെന്നുറിപ്പ്.

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ഈ പുതിയ ലുക്കിലുള്ള ഡിസൈൻ വസ്ത്രം അണിഞ്ഞെത്തിയിരിക്കുന്നത്. പുതിയ കോസ്റ്റ്യൂമിൽ നയൻസ് അടിപൊളിയായിട്ടുണ്ടെന്നാണ് ആരാധകരുടെ പക്ഷം. എന്തായാലും ലാക്മേ ഫാഷൻ വീക്കിലും വിൽസ് ഫാഷൻ വീക്കിലും നിറസാന്നിദ്ധ്യമായിട്ടുള്ള അമിത് അഗർവാളിന്റെ ഈ പുതിയ ഡിസൈനും സുന്ദരിമാരുടെ മനംകവർന്നിട്ടുണ്ട്.