Tuesday 20 July 2021 12:37 PM IST : By സ്വന്തം ലേഖകൻ

നിറങ്ങൾ പറയും നിങ്ങളുടെ മനസ്സ് :ഫാഷൻ തെറാപ്പി

cover colour

നിറങ്ങൾക്ക് ഒരു വ്യക്തിയുടെ മൂഡ് നല്ലതാക്കാനും മാനസികമായ പ്രതികരണങ്ങൾ സൂചിപ്പിക്കാനും സാധിക്കുമെന്ന് പല ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്.

ഒന്ന് ഓർത്തു നോക്കൂ,ഒരു വ്യക്തി ധരിക്കുന്ന വസ്ത്രത്തിൽ നിന്ന്, അയാളുടെ മൂഡ് മനസിലാക്കാൻ സാധിക്കുമെങ്കിൽ, അതിലൂടെ മിക്ക പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും!നമ്മുടെ ഓരോരുത്തരുടെയും വ്യക്തിത്വം വ്യത്യസ്തമായതുപോലെ ഈ നിറങ്ങളും വ്യത്യസ്തമാണ്.എങ്കിലും, നമ്മുടെ വികാരങ്ങളുമായി അറ്റാച്ച്ഡ് ആയ കുറച്ച് നിറങ്ങളുണ്ട്.

റെഡ് ഫാമിലിയിൽ പെട്ട നിറങ്ങളാണ് വാം കളേർസ് എന്ന് അറിയപ്പെടുന്നത്(ചുവപ്പ്,ഓറഞ്ച്, മഞ്ഞ ).ഒരു വ്യക്തിയുടെ കംഫോർട്ടബിൾ മൂഡ് ആണ് ഈ നിറം പ്രകടിപ്പിക്കുന്നത്.ബ്ലൂ സൈഡ് (നീല,പർപ്പിൾ, പച്ച) ശാന്തമായ മൂഡ് ആണ് പ്രകടിപ്പിക്കുന്നത്.കൂൾ കളർസ് എന്നാണ് ഇവ അറിയപ്പെടുന്നത്.

പല പുരാതന ഇജിപ്ത്യൻ, ചൈനീസ് സംസ്കാരങ്ങളും നിറങ്ങൾ ഉപയോഗിച്ച് ക്രോമോതെറാപ്പി, കളറോളജി എന്നിവ പരീക്ഷിച്ചിരുന്നു.നിറങ്ങൾക്ക് ഒരാളുടെ വ്യക്തിത്വത്തെയും പ്രതിഫലിപ്പിക്കാനാകും.എന്നാലും,വ്യക്തി, സാഹചര്യം, സംസ്കാരം എന്നിവയനുസരിച്ച് ഈ ഘടകങ്ങക്കും മാറ്റം വരാം.