Saturday 30 April 2022 02:31 PM IST : By സ്വന്തം ലേഖകൻ

ആ ചെറിയ തുണിയിങ്ങെടുത്തേ... തയ്യൽ അറിയാത്തവരുടെ വസ്ത്രങ്ങളിലും വേണ്ടേ പൂക്കാലം

craft-story-

തയ്യലും എംബ്രോയ്ഡറിയും അറിയാത്തവരുടെ വസ്ത്രങ്ങളിലു വേണ്ടേ പൂക്കാലം. ചതുരാകൃതിയിലുള്ള ഒരു കഷണം തുണി മതി ഈ ടൂലിപ് പൂക്കൾ ഉണ്ടാക്കാൻ.

വെട്ടുകഷണമായി കളയുന്ന പല നിറത്തിലുള്ള തുണിക്കഷണങ്ങൾ എടുത്തുവച്ചാൽ പിന്നീട് ഓരോ വസ്ത്രത്തിനും ചേരുംവിധം ഫാബ്രിക് ഫ്ലവേഴ്സ് ഉണ്ടാക്കാം. തുണി കൊണ്ട് പൂക്കളുണ്ടാക്കാൻ പല വിദ്യകളുണ്ടെങ്കിലും കുട്ടികൾക്കുപോലും ചെയ്യാനാകുന്ന എളുപ്പവഴിയാണ് ടൂലിപ് ഫ്ലവർ. ചെയർ ബാക്കിലും, മേശവിരിയിലും എന്നുവേണ്ട സാരിയുടെ മുന്താണിയിൽ വരെ ഫാബ്രിക് ഫ്ലവർ ചെയ്തെടുക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

അമ്മു ചാക്കോ

ഡിസൈനർ & ക്രാഫ്റ്റർ

ഇൻസ്റ്റഗ്രാം:

littleflower_ammuchacko