ADVERTISEMENT

ഫാഷൻ ഉത്സവമായ മെറ്റ് ഗാലയിൽ അതിസുന്ദരിയായെത്തി ലോകമെങ്ങുമുള്ള ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് ദീപിക പദുകോൺ. പിങ്ക് ഗൗണിൽ ബാർബി ഡോൾ ലുക്കിലാണ് താരം റെഡ് കാർപ്പറ്റിൽ എത്തിയത്. മെറ്റ് ഗാല വേദിയിൽ പ്രിയങ്ക ചോപ്രയുടെ ഫാഷൻ ലുക്കിനെ ട്രോളിയവർ ദീപികയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

1147443371

പ്രശസ്ത ഡിസൈനർ സാക് പോസൺ ഒരുക്കിയ ഇളം പിങ്ക് നിറത്തിലുള്ള ഗൗൺ ആയിരുന്നു ദീപികയുടെ വേഷം. ആദ്യമായി തന്റെ കോസ്റ്റ്യൂം കണ്ട ദീപിക ’ഇതൊരു ഡ്രസ്സല്ല, ആർട്ടാണ്’ എന്നായിരുന്നു പ്രതികരിച്ചത്. മെറ്റാലിക് പിങ്ക് നിറമുള്ള ലുറെക്സ് ജക്വാർഡ് ഗൗൺ പല ലെയറുകളായാണ് ഒരുക്കിയത്. 

deepika-111111
ADVERTISEMENT

സീ അർച്ചിൻ എന്ന കടൽജീവിയുടെ രൂപത്തിലുള്ള മോട്ടിഫുകൾ ഗൗണിൽ ഉടനീളം തുന്നിപ്പിടിപ്പിച്ചിരുന്നു. 480 ഓളം സീ അർച്ചിൻ രൂപങ്ങൾ കൈ കൊണ്ട് തുന്നിയെടുക്കാൻ 160 മണിക്കൂറുകളാണ് വേണ്ടിവന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യ ശേഖറാണ് ദീപികയുടെ മേക്കോവർ നടത്തിയത്. ഹെയർ സ്റ്റൈലിസ്റ്റ് ഗബ്രിയേൽ ജോർജിയോയാണ് ദീപികയുടെ മുടി ഒരുക്കിയത്. മെറ്റ് ഗാലയ്ക്ക് വേണ്ടി ഒരുങ്ങുന്ന ദീപികയുടെ വിഡിയോ​ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. 

ADVERTISEMENT
ADVERTISEMENT