Friday 14 May 2021 11:57 AM IST : By സ്വന്തം ലേഖകൻ

കാലങ്ങള്‍ കാത്തുവയ്ക്കുന്ന നിധിയാണ് സ്വര്‍ണം: ഒളിമങ്ങാതെ സൂക്ഷിക്കാന്‍ ഇതാ കുറച്ചുവഴികള്‍

gold-52

വിവാഹത്തിന് നിങ്ങള്‍ അണിയുന്ന സ്വര്‍ണാ ഭരണങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും.അവ വീണ്ടും ഉപയോഗിക്കാനായി വൃത്തിയായി സൂക്ഷിക്കണം.അതിനായുള്ള കുറച്ചു ടിപ്‌സ് ചുവടെ കൊടുക്കുന്നു.

സ്വര്‍ണഭരണങ്ങളുടെ തിളക്കം നിലനിര്‍ത്താനായി കുറച്ചു വഴികളിതാ.

ഒരു ബൗളില്‍ രണ്ടു കപ്പ് ചെറുചൂട് വെള്ളം ഒഴിച്ചതിനു ശേഷം വീര്യം കുറഞ്ഞ കുറച്ച് ഡിഷ് വാഷിംഗ് ലിക്വിഡ് ഇതിലേക്ക് ചേര്‍ക്കുക.സ്വര്‍ണാ ഭരണങ്ങള്‍ ഇതില്‍ 15 മിനിറ്റ് നേരത്തേക്ക് മുക്കി വെക്കുക.നന്നായി ചെളി കളയുവാനായി ഒരു സോഫ്റ്റ് ബ്രിസില്‍ ഉള്ള ബ്രഷ് ഉപയോഗിച്ച ഉരച്ച് കഴുകുക. സോപ്പ് കളയാനായി വീണ്ടും ചെറുചൂട് വെള്ളത്തില്‍ കഴുകിയതിനു ശേഷം നല്ല തുണികൊണ്ട് തുടച്ച് ഉണക്കുക.

സ്‌റ്റോണ്‍സ് ഉള്ള ആഭരണങ്ങള്‍ ആണെങ്കിലും വൃത്തിയാക്കുവാന്‍ മേല്‍ പറഞ്ഞതുപോലെ ഡിഷ് വാഷിംഗ് ലിക്വിഡ് തന്നെ ഉപയിലോജിക്കാവുന്നതാണ്.പക്ഷെ ആഭരണങ്ങള്‍ ഇതില്‍ മുക്കിവെക്കുന്നതിനു പകരം, ഈ സൊല്യൂഷനില്‍ ഒരു തുണി മുക്കി തുടക്കുകയാണ് ചെയ്യേണ്ടത്.അതിനു ശേഷം നല്ല വെള്ളത്തില്‍ മുക്കിയ തുണി ഉപയോഗിച്ച് സോപ്പ് നീക്കം ചെയ്യാം. ഇനി ഉണങ്ങിയ തുണി കൊണ്ട് വെള്ളം ഒപ്പി കളയുക.

ആഭരണങ്ങള്‍ കഴുകി ഉണക്കി വൃത്തിയാക്കിയതിനു ശേഷം,പാടുകള്‍ വരാതെയും നിറം മങ്ങാതെയും ശരിയായ രീതിയില്‍ സൂക്ഷിക്കണം.ഓരോ പീസ് ആഭരണവും ഒരു സോഫ്റ്റ് ടിഷ്യൂവില്‍ പൊതിഞ്ഞു സിപ് ലോക്ക് കവറിനുള്ളില്‍ ആക്കി വയ്ക്കാം.ബാഗിനുള്ളില്‍ വായുവോ ഈര്‍പ്പമോ ഇല്ല എന്ന് ഉറപ്പു വരുത്തുക.ഇത് ഒരു ബോക്‌സിനുള്ളില്‍ ആക്കി വയ്ക്കാം. വേണമെങ്കില്‍ ബബിള്‍ റാപ്പില്‍ പൊതിഞ്ഞ ശേഷം  ബോക്‌സിനുള്ളില്‍ ആക്കാം.ശേഷം ഈ ബോക്‌സുകള്‍ ഉണങ്ങിയതും എന്നാല്‍ അധികം ചൂടില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക.