ADVERTISEMENT

ഇത് നമ്മുടെ ആ കോഴിക്കോടുള്ള പവർ ലിഫ്റ്ററേ പോലില്ലേ...ഉവ്വോ? ങേ...? എന്ന് സ്വയം ചോദിച്ച് ഡൗട്ടടിച്ച് നിൽക്കണ്ട... അതേ, അതു തന്നെ... ഹിജാബി പവർ ലിഫ്റ്റർ എന്നറിയപ്പെടുന്ന മജീസിയ ഭാനു തന്നെയാണ് അത്. മജീസിയയുടെ ഇതേവരെ കാണാത്ത ഗറ്റപ്പിലുള്ള ഫോട്ടോസിന്റെ ബാക്ഗ്രൗണ്ടോ... അത് ഞമ്മളെ കോയിക്കോടന്നേ ന്ന്... മ്മളെ മിഠായി തെരു മ്മളെ സ്വന്തം കോയിക്കോട് ബീച്ച്...

‘‘കുറച്ച് നാളായി ഫിറ്റ്നസുമായി ബന്ധപ്പെട്ടല്ലാതെ വേറെന്തേലും കാര്യം ചെയ്തു നോക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. അങ്ങനിരിക്കുമ്പോഴാണ് എന്റെ സുഹൃത്തും നാസ് നസീം ആണ് മെയ്ക്കോവർ ഫോട്ടോഷൂട്ട് എന്നൊരാശയം പറയുന്നത്. കേട്ടപ്പോ കൊള്ളാമല്ലോ എന്നു തോന്നി. അങ്ങനങ്ങ് ചെയ്തതാണ്.’’ പവർലിഫ്റ്റിങ്ങ് ലോകകപ്പ് മത്സരത്തിനായി റഷ്യയിലേക്കുള്ള യാത്രയിലാണ് മജീസിയ.

mb-3
ADVERTISEMENT

പല ഫോട്ടോഷൂട്ടുകളും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കി നടത്തുമ്പോൾ ഈ ഷൂട്ടിന് കൈയിൽ നിന്ന് ഒരു രൂപ പോലും ചിലവായില്ലെന്ന് മജീസിയ. ഒരു പറ്റം സുഹൃത്തുക്കളൊന്നിച്ചു ചേർന്നാണ് ഈ ഷൂട്ട് ചെയ്തത്, പിന്നെ നല്ലവരായ കോഴിക്കോട്ടുകാരുടെ ആക്റ്റീവ് പാർട്ടിസിപ്പേഷനും! ഫോട്ടോഗ്രാഫി ചെയ്തത് നജാദ് ഫോട്ടോഗ്രഫി, മെയ്ക്കോവർ നാസ് നാസിമിന്റേത്, കോഴിക്കോടുള്ള കാർമി സ്റ്റുഡിയോയിൽ നിന്നാണ് വസ്ത്രങ്ങൾ കടമെടുത്തത്, ആഭരണങ്ങൾ തന്നു സഹായിച്ചത് നാസിയ മോയ്ദുവിന്റെ ആമിറ ആക്സസറീസ്. ഷൂട്ടിന്റെ ചിത്രങ്ങൾ കണ്ട് ഇപ്പോൾ തന്നെ രണ്ടിടത്തു നിന്ന് മോഡലാകാനുള്ള ക്ഷണവും വന്നു കഴിഞ്ഞു.

mb-1

മുൻവർഷം മോസ്കോയിൽ നടന്ന ലോക പവർലിഫ്റ്റിങ്ങ് മത്സരത്തിൽ ഗോൾഡ് മെഡൽ നേട്ടം, മിസ്റ്റർ കേരളയുടെ വനിതാ വിഭാഗം ജേതാവ്, പഞ്ചഗുസ്തി മത്സര വിജയി... എന്ന് ലേബലുകൾ കൂടാതെ ‘ഹിജാബി മോഡൽ’ എന്ന് പേരും സ്വന്തമാക്കി മജീസിയ ഇഷ്ടങ്ങൾക്ക് പിന്നാലെ പായുന്നു...

mb-6
mb-7
ADVERTISEMENT
ADVERTISEMENT
ADVERTISEMENT