Tuesday 18 May 2021 04:55 PM IST : By സ്വന്തം ലേഖകൻ

ദേവിയുടെ ചിത്രം പ്രിന്റ് ചെയ്ത ഓറഞ്ച് ജാക്കറ്റ്; സൈബർ ലോകത്ത് തരംഗമായി പ്രിയങ്കയുടെ ഔട്ട്ഫിറ്റ്

priyankaa333bbbbb

മനോഹരവും അതുപോലെ വ്യത്യസ്തവുമായ വസ്ത്രധാരണ രീതി കൊണ്ട് ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളെ ഞെട്ടിക്കുന്ന താരമാണ് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഫാഷൻ പരീക്ഷണങ്ങൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇത്തവണയും താരത്തിന്റെ വ്യത്യസ്ത ഔട്‍ഫിറ്റ്  ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

പ്രിയങ്ക ധരിച്ച ജാക്കറ്റായിരുന്നു ഇത്തവണ ആളുകൾ ശ്രദ്ധിച്ചത്. കാളീ ദേവിയുടെ ചിത്രം പ്രിന്റ് ചെയ്ത ഓറഞ്ച് ജാക്കറ്റും ഇതോടൊപ്പം ചുവപ്പ് സ്കർട്ടുമാണ് പ്രിയങ്ക ധരിച്ചിരുന്നത്. ഭർത്താവ് നിക് ജോനസിന്റെ കൈകോർത്തു പിടിച്ചു നടക്കുന്ന പ്രിയങ്കയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. 

Tags:
  • Celebrity Fashion
  • Fashion