Wednesday 27 January 2021 02:23 PM IST : By സ്വന്തം ലേഖകൻ

നിറവയറിലും നിറസൗന്ദര്യം, അമ്പരപ്പിച്ച് കരീനയുടെ യോഗ: വൈറലായ ആ ചിത്രങ്ങൾക്കു പിന്നിൽ

kareena

ബോളിവുഡിന്റെ ഫാഷൻ ഐക്കൺ ആണ് കരീന കപൂർ. തൈമൂറിന് ശേഷം മറ്റൊരു അതിഥിക്കായി കാത്തിരിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബെബോ. നിറവയറുമായി സോഷ്യൽ മീഡിയക്കു മുന്നിൽ കരീന പ്രത്യക്ഷപ്പെടുമ്പോഴൊക്കെയും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ഗർഭാവസ്ഥയിലും സ്റ്റൈലിലും ഫാഷനിലും വിട്ടുവീഴച ചെയ്യാത്ത താരം വീണ്ടും ഒരുപിടി സുന്ദര ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ്.  

സ്കിൻ ടോൺ,ബ്ലാക്ക് നിറത്തിലുള്ള സ്പോർട്സ് വെയർ വസ്ത്രങ്ങൾ അണിഞ്ഞാണ് കരീന കപൂർ ഗർഭകാലം ആഘോഷമാക്കുന്നത്.
നിറവയറുമായി യോഗ ചെയുന്ന താരത്തിന്റെ ചിത്രങ്ങളും വൈറലായി കഴിഞ്ഞു.

kareena-3

പ്യുമാഇന്ത്യ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഫോട്ടോസ് പോസ്റ്റ്‌ ചെയ്തത്. യോഗ ചെയ്യുന്നത് മനസ്സിന് ശാന്തത നൽകുമെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. പ്രമുഖ ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിനു വേണ്ടിയായിരുന്നു ചിത്രങ്ങൾ.  സ്പോർട്സ് വെയർ എന്ന രീതിയിൽ മാത്രമലല യോഗാഭ്യാസത്തിനും അനുയോജ്യമായ കംഫർട്ടും ലൂസ് ഫിറ്റും ഒത്തിണങ്ങിയതാണ് കരീനയുടെ ഈ വസ്ത്രങ്ങളെന്ന് കമ്പനി അവകാശപ്പെടുന്നു. ചിത്രങ്ങൾക്ക് കീഴെ നിരവധി പേരാണ് ലൈക്കും കമന്റുമായി എത്തിയത്.  

kareena-4
kareena-1

മെറ്റേർണിറ്റി കാലത്തും അവിശ്വസനീയമായ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്ന കരീനയുടെ ചിത്രങ്ങൾ വൈറൽ ആയിരുന്നു. താരത്തിന്റെ മെറ്റേർണിറ്റി വെയര്‍ ചിത്രങ്ങൾ ഫാഷൻ ലോകത്തും വലിയ ചർച്ചയാണ്.

kareena-2