Thursday 13 June 2019 04:54 PM IST : By സ്വന്തം ലേഖകൻ

പൂക്കളിൽ കത്രീനയെ കാണാൻ എന്തു ഭംഗിയാ! ഫ്ളോറൽ പ്രിന്റ് ആഘോഷമാക്കി ഫാഷൻ പ്രേമികൾ

kathrina-flaral556

അടുത്തകാലത്ത് ബോളിവുഡ് താരം കത്രീന കൈഫ് ഒട്ടുമിക്ക ചടങ്ങുകളിലും ഫ്ളോറൽ പ്രിന്റഡ് ഡിസൈനിലുള്ള വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെടാറ്. പൂക്കളിലേക്കുള്ള കത്രീനയുടെ ഈ മാറ്റമാണ് ഇപ്പോൾ ഫാഷൻ പ്രേമികൾ ചർച്ച ചെയ്യുന്നത്. സൽമാൻ ഖാനൊപ്പം അഭിനയിക്കുന്ന ‘ഭാരതി’ന്റെ പ്രമോഷനിൽ ഉടനീളം ഫ്ളോറൽ ഡിസൈനിലുള്ള വസ്ത്രങ്ങളാണ് കത്രീനയണിഞ്ഞത്.

കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ പ്രമോഷന് സബ്യസാചിയുടെ ഡിസൈനർ സാരിയിലാണ് കത്രീനയെത്തിയത്. ബ്ലഷ് പിങ്ക് നിറത്തിലുള്ള ഫ്ളോറൽ പ്രിന്റഡ് സാരിയ്ക്ക് ഒപ്പം ചേർച്ചയുള്ള ഫുൾ സ്ലീവ് ബ്ലൗസ് അണിഞ്ഞാണ് കത്രീന എത്തിയത്. താനിയ ഗാവ്റിയായിരുന്നു കത്രീനയുടെ സ്റ്റൈലിസ്റ്റ്.

സാരിയ്ക്ക് ഒപ്പം കത്രീന ബംഗാൾ ടൈഗർ മോട്ടിഫ് ബെൽറ്റും ഡിസൈനർ ഇയർ റിംഗും അണിഞ്ഞിരുന്നു. നൂഡ് ആൻഡ് സ്മോക്കി മേക്കപ്പിലായിരുന്നു താരം. മുൻപ് കത്രീനയുടെ ഗൗരി - നൈനിക ഡിസൈനിലുള്ള ഫ്ളോറൽ പ്രിന്റഡ് ഗൗണും ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു.  

1.

2.

3.

4.

5.