ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയിലും പതിവ് തെറ്റിക്കാതെ പ്രശസ്ത പോപ്പ് ഗായിക ലേഡി ഗാഗ. വിചിത്രമായ വസ്ത്രധാരണം കൊണ്ട് ആരാധകരെ ഞെട്ടിക്കാറുള്ള ഗാഗ ഇത്തവണ വസ്ത്രം ഊരിയെറിഞ്ഞാണ് ആരാധക ശ്രദ്ധ നേടിയത്. ആദ്യം മജന്ത നിറത്തിലുള്ള പിങ്ക് ഗൗൺ ധരിച്ചെത്തിയ ഗാഗ റെഡ് കാര്‍പ്പറ്റില്‍ എത്തിയപ്പോള്‍ വസ്ത്രം അഴിച്ചുമാറ്റി.  

പിന്നീട് കറുത്ത നിറത്തിലുള്ള ഗൗണില്‍ പ്രത്യക്ഷപ്പെട്ടു. ആ ഗൗണും അഴിച്ചുമാറ്റിയപ്പോൾ പിങ്ക് നിറമുള്ള മറ്റൊരു ഗൗണിലേക്ക് മാറി. ഒടുവിൽ ബിക്കിനിക്ക് സമാനമായ വസ്ത്രം ധരിച്ച് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മുന്നിൽ പോസ് ചെയ്തു. ലേഡി ഗാഗയുടെ പ്രകടനത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT