Thursday 23 December 2021 12:42 PM IST : By സ്വന്തം ലേഖകൻ

‘നമ്മൾ നമ്മളെയും മറ്റുള്ളവരെയും അംഗീകരിക്കണം’; തുല്യത, ജെൻഡർ ന്യൂട്രാലിറ്റി ഫോട്ടോഷൂട്ടുമായി മേക്കപ് ആർട്ടിസ്റ്റ് ജോ അടൂർ

jomakeuo-artidsgg

ക്വീർ സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതും, തുല്യത, ജെൻഡർ ന്യൂട്രാലിറ്റി എന്നീ ആശയങ്ങളെയും അടിസ്ഥാനമാക്കി സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ജോ അടൂർ ഒരുക്കിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. സാരിയ്‌ക്കൊപ്പം ഷർട്ട് ആണ് പെയർ ചെയ്തിരിക്കുന്നത്. കറുപ്പ് ചെക്ക് സാരിക്കൊപ്പം കറുപ്പ് ഫുൾസ്ലീവ് ടി–ഷർട്ട് ആണ് ധരിച്ചിരിക്കുന്നത്. വസ്ത്രത്തിനു മുകളിലായി ചുവപ്പ് ബ്ലേസർ ധരിച്ചിരിക്കുന്നു.

പാന്റ്സിനും ജാക്കറ്റിനുമൊപ്പം സാരി സ്റ്റൈൽ ചെയ്തുള്ള മറ്റൊരു ലുക്കും ഫോട്ടോഷൂട്ടിന്റെ ഭാഗമായിരുന്നു. ദിവ്യ ഉണ്ണികൃഷ്ണനാണ് സ്റ്റൈലിങ്, നോബിൾസ് മേക്കോവർ മേക്കപ്പും ചെയ്തിരിക്കുന്നു. അരുണ്‍ പയ്യാടിമീതിലിന്റേതാണ് ഫൊട്ടോഗ്രഫി. ഡ്രേപ് ആർട്ടെക് സാരിയും മെൻ ഇൻ ക്യൂ ജാക്കറ്റും നല്‍കി. ശരൺ ആണ് വിഡിയോ. ഫോര്‍ട്ട് കൊച്ചിയായിരുന്നു ലൊക്കേഷൻ. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

5.

6.

7.

8.

Tags:
  • Fashion