Thursday 21 February 2019 11:23 AM IST : By സ്വന്തം ലേഖകൻ

നിറവയറിൽ അതിസുന്ദരിയായി മേഗൻ; വസ്ത്രത്തിലും ഫാഷനിലും കണ്ണുടക്കി സൈബർ ലോകം!

meghan-outfit

ബ്രിട്ടീഷ് രാജവംശത്തിലെ പുതിയ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് ഹാരി രാജകുമാരനും ഭാര്യ മേഗൻ മർക്കിളും. ബേബി ഷവറിനായി ന്യൂയോർക്കിലെത്തിയ മേഗന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. മെറ്റേർണിറ്റി വെയറിൽ അതിസുന്ദരിയായാണ് താരമെത്തിയത്.

മേഗന്റെ അടുത്ത സുഹൃത്ത് ജെസ്സീക്ക സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാനാണ് ന്യൂയോർക്കിൽ എത്തിയത്. മേഗന്റെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിനെത്തിയത്. മേഗന്റെ അടുത്ത സുഹൃത്തായ നടി പ്രിയങ്ക ചോപ്ര ചടങ്ങിൽ പങ്കെടുത്തില്ല. കാലിഫോർണിയയിലെ ബെവർലി ഹിൽസിലാണ് പ്രിയങ്കയിപ്പോൾ. ചിത്രങ്ങൾ കാണാം; 

meghan-outfit2