ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ വേദിയായ മെറ്റ് ഗാലയിൽ നടി പ്രിയങ്ക ചോപ്രയുടെ വസ്ത്രധാരണവും മേക്കപ്പുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. താരത്തിനെതിരെ ട്രോളുകളും വിമർശനങ്ങളുമായി നിരവധി പേരാണ് രംഗത്തുവന്നത്. ഏറ്റവും മോശം ഫാഷൻ എന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. എന്നാൽ പ്രിയങ്കയുടെ വസ്ത്രത്തെ കളിയാക്കുന്നവർ അതിനുപുറകിലെ കഠിനാധ്വാനവും അറിയേണ്ടതാണ്.

ഡിഓർ സ്പ്രിങ് 2018 കളക്ഷനിലെ ഗൗൺ ധരിച്ചായിരുന്നു മെറ്റ് ഗാലയിലെ റെഡ് കാർപെറ്റ് വേദിയിൽ പ്രിയങ്കയെത്തിയത്. ഈ വസ്ത്രം നിർമ്മിക്കാൻ വേണ്ടി വന്നത് 1500 മണിക്കൂറും. ഡിസൈനർ മരിയ ഗ്രാസിയ ചിയുരിയാണ് വളരെ പണിപ്പെട്ട് ഈ കിടിലൻ വസ്ത്രം പ്രിയങ്കയ്ക്കായി ഒരുക്കിയത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു ഇത്. വസ്ത്രം ഒരുക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT