Thursday 21 January 2021 02:57 PM IST : By സ്വന്തം ലേഖകൻ

ബ്ലാക് സാരിയില്‍ അതിസുന്ദരിയായി നൈല ഉഷ; മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

nyla333dcbjjg

ആങ്കറായും നടിയായും റേഡിയോ ജോക്കിയായി തിളങ്ങിയ താരമാണ് നൈല ഉഷ. സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഇമേജുള്ള താരമാണ് നൈല ഉഷ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി ഏറ്റവും പുതിയ ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. 

കഴിഞ്ഞ ദിവസം പങ്കുവച്ച സാരി ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗോള്‍ഡന്‍ സ്ട്രൈപ്പുകളുള്ള കറുപ്പ് നിറത്തിലുള്ള സാരിയില്‍ അതിസുന്ദരിയാണ് താരം. അദ്‌നാൻ എ അബ്ബാസ് ആണ് മനോഹര ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്.

2013 ൽ സലീം അഹമ്മദ് ചിത്രം കുഞ്ഞനന്തന്റെ കടയിലൂടെയാണ് നൈല സിനിമയിലെത്തിയത്. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലെ മറിയം എന്ന കഥാപാത്രം താരത്തിന് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. ചിത്രങ്ങള്‍ കാണാം... 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion