Friday 03 December 2021 02:17 PM IST : By സ്വന്തം ലേഖകൻ

കറുപ്പഴകിൻ ഓർഗൻസ സാരിയിൽ തിളങ്ങി ദീപിക പദുകോണ്‍: ഏറ്റെടുത്ത് ഫാഷൻ ലോകം

deepika-padkone-cvr

കറുപ്പിനഴകെന്നു വെറുതേ അങ്ങു പറയുന്നതല്ല. അഴകിൽ കറുപ്പിന് നൂറു മാർക്കാണ്. അപ്പോള്‍ ഒരു കറുത്ത ഓർഗൻസ സാരിയിൽ ബോളിവുഡിന്റെ സ്വപ്ന സുന്ദരി ദീപിക പദുകോണ്‍ അണിഞ്ഞൊരുങ്ങി എത്തിയാലോ. തികച്ചും കനം കുറഞ്ഞ ഓർഗൻസ സാരിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇത്തരം ഓർഗനസകൾ വിപണയിൽ ലഭിക്കുക എളുപ്പമല്ല. സിൽക്ക് മിക്സഡ് ഓർഗൻസയാണിത്. അതിന്റെതായ നേർമ സാരിയെ ഒഴുക്കുള്ളതാക്കുന്നു. സബ്യസാചിയാണ് ഈ കോസ്റ്റ്യൂമിനു പിന്നിൽ. ശലീന നാഥാനിയാണ് സ്റ്റൈലിസ്റ്റ്.

1.

2.