Wednesday 29 August 2018 03:24 PM IST : By സ്വന്തം ലേഖകൻ

‘പുളിയിലക്കരയോലും പുടവചുറ്റി’; കസവുടുത്ത് തനി നാടൻ പെണ്ണായി പ്രിയ–ചിത്രങ്ങൾ

priya

കൺകോണിൽ പ്രണയമൊളിപ്പിട്ട അഡാർ ലൗ നായികയെ ആരും അത്ര പെട്ടൊന്നൊന്നും മറക്കാനിടയില്ല. ‘ഒരു അഡാർ ലൗവിലൂടെ’ കണ്ണിറുക്കിയെത്തിയ പ്രിയക്ക് ഇപ്പോൾ ലോകം മുഴുവൻ ആരാധകരാണ്.

ഇപ്പോഴിതാ സ്റ്റൈലൻ ഇമേജൊക്കെ വിട്ട് തനി നാടൻ പെൺകുട്ടിയായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് പ്രിയ. സെറ്റ് സാരിയുടുത്ത് നാടൻ പെണ്ണായെത്തിയിരിക്കുന്ന പ്രിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങിക്കഴിഞ്ഞു. ചെറിയ കസവു കരയോടുകൂടിയ സെറ്റ് മുണ്ടിന് ചുവന്ന സ്ലീവ് ലെസ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. സാധാരണ മോഡേൺ വേഷങ്ങളിലെത്തുന്ന താരത്തിന്റെ പുതിയ ലുക്ക് ആരാധകർക്ക് എന്തായാലും നന്നേ ബോധിച്ചിട്ടുണ്ട്.

നാടൻ വേഷമാണ് താരത്തിന് കൂടുതൽ ചേരുന്നതെന്ന് ആരാധകർ. ചിലകാര്യങ്ങൾ ഒരിക്കലും മാറില്ലെന്ന തലക്കെട്ടോടുകൂടിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.