Monday 18 July 2022 02:15 PM IST : By സ്വന്തം ലേഖകൻ

നനഞ്ഞു പോകില്ല അഴക് : അനുയോജ്യമായ 7 മഴക്കാല ഫാഷൻ ടിപ്സ്

rainy-costume-fashion-

1.വളരെ കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്, ലൂസ് ടോപ്പ്‌സ് ധരിക്കുന്നതാണ്. നമ്മളെ കൂടുതല്‍ കംഫര്‍ട്ടാക്കി നിലനിര്‍ത്തുന്നതിനും അതുപോലെ നനഞ്ഞാലും നമ്മളുടെ ശരീരത്തിന് ഇറിററേഷന്‍ ഉണ്ടാക്കാത്ത വിധത്തില്‍ ഇത്തരം വസ്ത്രങ്ങള്‍ നില്‍ക്കും. പെട്ടെന്ന് ഉണങ്ങികിട്ടുവാനും ഇതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. കുര്‍ത്ത, ചുരിദാര്‍, സാരിഎന്നിവയെല്ലാം മാറ്റി നിര്‍ത്തി ചെറിയ ടോപ്പുകളും അതുപോലെ ടീ ഷര്‍ട്ട്, ലൈറ്റ് വേയ്റ്റ് ഷര്‍ട്ട് എന്നിവയെല്ലാം തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ ഡാര്‍ക്ക് വര്‍ണ്ണങ്ങള്‍ തിരഞ്ഞെടുക്കുന്നതും പ്രിന്റഡ് ടീ ഷര്‍ട്ട്‌സുമെല്ലാം മനോഹരമായിരിക്കും. പോളിസ്റ്റര്‍ പോലെയുള്ള ചുളിവ് വീഴാത്ത മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.

2. നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാം ലൈറ്റ് ഷേയ്ഡിനേക്കാള്‍ എന്തുകൊണ്ടും മനോഹരമായിരിക്കുക ഡാര്‍ക്ക് ഷേയ്ഡ് ആണ്. കാരണം, മഴക്കാലത്ത് നമ്മള്‍ നനയാനും അതുപോലെ, വസ്ത്രങ്ങളില്‍ ചെളിയാകുവാനുമുള്ള സാധ്യതകള്‍ കൂടുതലാണ്. അതുകൊണ്ട് ഡാര്‍ക്ക് ഷേയ്ഡ് തിരഞ്ഞെടുക്കുക. ഡാര്‍ക്ക് ബ്ലൂ, ഡാര്‍ക്ക് ബ്രൗണ്‍, ബ്ലാക്ക് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത്തരം നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിനനുസരിച്ച് മൊത്തത്തില്‍ ബാലന്‍സ് ചെയ്യുവാന്‍ ശ്രദ്ധിക്കണം.

3. ലോംഗ് ഡ്രസ്സ് ഒഴിവാക്കാം മഴക്കാലത്ത് പരമാവധി നീളം കൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പെട്ടെന്ന് ചെളിപിടിക്കുവാനുള്ള സാധ്യത ഒഴിവാക്കുവാനാണിത്. അതുപോലെ വെള്ള പോലുള്ള ലൈറ്റ് വര്‍ണ്ണത്തിലുള്ള പാന്റ്‌സ് ഒഴിവാക്കാം. ഇത് പെട്ടെന്ന് നശിക്കുവാന്‍ കാരണമാകും. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്.

4. ഷൂ ഒഴിവാക്കാം ഷൂ ഉപയോഗിക്കുന്നത് മഴക്കാലത്ത് അനിയോജ്യമല്ല. എല്ലായ്‌പ്പോഴും ഓപ്പണ്‍ ആയിട്ടുള്ള നല്ലപോലെ എയര്‍ സര്‍ക്കുലേഷന്‍ ഉള്ള ചെരിപ്പുകള്‍ ധരിക്കുന്നതാണ് നല്ലത്. വേഗത്തില്‍ ക്ലീന്‍ ആക്കി കിട്ടുന്നതിനും അതുപോലെ, മഴക്കാലത്ത് പാദസംരക്ഷണം ഉറപ്പാക്കുവാനും ഇത് നല്ലതാണ്. ചെരുപ്പുകള്‍ തിരഞ്ഞെടുക്കുമ്പോഴും ലൈറ്റ് ഷേയ്ഡ്‌സ് ഒഴിവാക്കി എല്ലായ്‌പ്പോഴും ഡാര്‍ക്ക് ഷേയ്ഡ് തിരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം.

5കാലാവസ്ഥയോട് ചേരുന്ന ആഭരണങ്ങള്‍ തിരഞ്ഞെടുക്കാം ഹെവിയായി ആഭരണങ്ങള്‍ ധരിക്കുന്നത് മഴക്കാലത്ത് ഒട്ടും യോജിക്കുന്നവയല്ല. ഇത് കൂടുതല്‍ ഇറിറ്റേഷന്‍ ഉണ്ടാക്കിയെന്നുവരാം. അതിനാല്‍, ധരിക്കുമ്പോള്‍ എല്ലായ്‌പ്പോഴും ലൈറ്റ്‌വേയ്റ്റ് ആഭരണങ്ങള്‍ തിരഞ്ഞെടുത്ത് ധരിക്കുവാന്‍ ശ്രദ്ധിക്കാവുന്നതാണ്. അതുപോലെ മെറ്റാലിക് ആഭരണങ്ങളെല്ലാം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

6. ബാഗുകള്‍ തിരഞ്ഞെടുക്കാം മഴക്കാലത്ത് ലെതര്‍ ബാഗുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇതിനുപകരമായി ട്രാന്‍പരന്റ് ബാഗുകള്‍ അതുപോലെ വിനൈല്‍ ഹാന്റ്ബാഗ്, കാന്‍വാസ് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഒതുങ്ങികിടക്കുന്ന ബാഗുകള്‍ ഉപയോഗിക്കുന്നതായിരിക്കും കുറച്ചുംകൂടെ നന്നാവുക.

7. ഷോര്‍ട്‌സ് ആന്റ് കാപ്രീസ് മഴക്കാലത്ത് ഷോര്‍ട്‌സ്, കാപ്രീസ്, അല്ലെങ്കില്‍ ഷോര്‍ട് സ്‌കേര്‍ട്‌സ് എന്നിവ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. പെട്ടെന്ന് നനയാതെ സംരക്ഷിക്കുന്നതിനും അതുപോലെ, പെട്ടെന്ന് ഉണങ്ങുവാനെല്ലാം ഇത് സഹായിക്കും.