Friday 08 January 2021 02:40 PM IST : By സ്വന്തം ലേഖകൻ

സൂക്ഷിച്ചു നോക്കേണ്ട, ആള് മാറിയിട്ടില്ല: ഞെട്ടിക്കുന്ന മേക്കോവറിൽ ഫ്രീക്കത്തിയായി രാജിനി ചാണ്ടി

rajini

പ്രായത്തെ വെല്ലുന്ന ലുക്കും, കലക്കൻ മേക്കോവറുമായി രാജിനി ചാണ്ടി. ഫൊട്ടോഷൂട്ടിലൂടെയാണ് ന്യൂജനറേഷനെ വെല്ലുന്ന ലുക്കിൽ രജിനി എത്തിയിരിക്കുന്നത്. മേക്കോവർ ചിത്രങ്ങൾ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് രജനി പുറത്തു വിട്ടിരിക്കുന്നത്. വിവിധ ഗെറ്റപ്പുകളിലാണ് താരം ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആതിര ജോയ് ആണ് രാജിനിക്ക് വേറിട്ട ഭാവം പകർന്നു നൽകിയ ഫൊട്ടോഗ്രാഫർ.

ഡെനിം ജാക്കറ്റും ജീൻസുമണിഞ്ഞെത്തിയ ലുക്കാണ് കൂട്ടത്തിൽ ഹൈലൈറ്റ്. ഡെനിം ഷോർട്ട് ജമ്പർ ലുക്കിലും രജിനി സ്റ്റൈലിഷായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഫ്ളോറൽ ലോംഗ് ഗൗൺ, ലോംഗ് ഡ്രസ് വിത്ത് ഷ്രഗ് എന്നീ വേഷങ്ങളിലും താരം തിളങ്ങുന്നുണ്ട്.

ബ്ലാക്കീയാണ് മേക്കപ്പ്. ഹസൻ ഹാസ് സ്റ്റൈലിംഗ് നിർവഹിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട മേക്കോവർ ചിത്രങ്ങൾ ഞൊടിയിട കൊണ്ടാണ് വൈറലായിരിക്കുന്നത്.