Monday 09 December 2019 03:51 PM IST : By സ്വന്തം ലേഖകൻ

സിമ്പിളും ട്രെൻഡിയും; ബ്രൈഡൽ ഷവറിൽ തിളങ്ങി സാനിയയുടെ സഹോദരി അനാം! ചിത്രങ്ങൾ കാണാം

anaam1

ഇന്ത്യയുടെ അഭിമാന ടെന്നീസ് താരം സാനിയ മിർസയെ പോലെത്തന്നെ അതിസുന്ദരിയാണ് സഹോദരി അനാം മിർസയും. അനാമിന്റെ ബ്രൈഡൽ ഷവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റായ അനാം മിർസ സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്ന സെലിബ്രിറ്റി കൂടിയാണ്. 

anam-bridalshower-a_d

കഴിഞ്ഞ ഒക്ടോബറിലാണ് അനാം മിർസയുടെ വിവാഹം മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീന്റെ മകൻ ആസാദുമായി നിശ്ചയിക്കുന്നത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം. തിയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

anaam8

ബ്രൈഡൽ ഷവറിന്റെ മനോഹര ചിത്രങ്ങളും വിഡിയോയും സാനിയ മിർസയും അനാമും ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. സിമ്പിൾ വൈറ്റ് ടീഷർട്ടും ഇളം പിങ്ക് നിറത്തിലുള്ള സ്കർട്ടുമാണ് അനാമിന്റെ വേഷം. ആഡംബരം ഒഴിവാക്കി തികച്ചും ലളിതമായായിരുന്നു  ചടങ്ങുകൾ.

anaam4

അനാമിന്റെ രണ്ടാം വിവാഹമാണിത്. 2016 ലായിരുന്നു അക്ബർ റഷീദുമായുളള വിവാഹം. ഒന്നര വർഷത്തിനുള്ളിൽ ഇരുവരും തമ്മിൽ വേർപിരിയുകയായിരുന്നു. 

1.

anaam3

2.

anaam5

3.

anaam2
Tags:
  • Celebrity Fashion
  • Fashion