Tuesday 08 May 2018 05:10 PM IST : By സ്വന്തം ലേഖകൻ

ചുവന്ന ലെഹങ്കയിൽ സോനം സുന്ദരി മണവാട്ടി; ഷെർവാണിയിൽ രാജകീയ പ്രൗഢിയോടെ ആനന്ദ് അഹുജ–ചിത്രങ്ങൾ

kalyanam-1

ബോളിവുഡിന്റെ പ്രണയനായിക സോനം കപൂർ ഇനി ആനന്ദ് അഹൂജയുടെ ജീവിതത്തിലെ നായിക. താരനിബിഡമായ സദസിനെ സാക്ഷിയാക്കി കൊട്ടും കുരവയും ആഘോഷവുമൊക്കെയായി ബിസിനസുകാരനായ ആനന്ദ് അഹൂജ സോനത്തിന്റെ കഴുത്തിൽ മിന്നുചാർത്തി.

kalyanam-4

ചുവന്ന ലെഹങ്കയണിഞ്ഞ് മൊഞ്ചത്തിയായാണ് സോനം വിവാഹ പന്തലിലേക്ക് എത്തിയത്. ഷെർവാണിയും തലപ്പാവും ഉടവാളുമേന്തിയെത്തിയ ആനന്ദ് അഹുജ രാജകീയ പ്രൗഢിയിൽ നിറഞ്ഞു നിന്നു. അനുരാധ വകിൽ ആണ് സോനത്തിന്റെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.

kalyanam-5

സോനത്തിന്റെ ബാന്ദ്രയിലുള്ള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയിൽ വച്ച് സിഖ മാതാചാര പ്രകാരമായിരുന്നു വിവാഹം. ധന്യ മൂഹൂർത്തത്തിൽ സാക്ഷിയായി അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും എത്തി. ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചൻ, സെയ്ഫ് അലി ഖാൻ, കരീന കപൂർ, നിര്‍മാതാവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, അര്‍ജുന്‍, സംവിധായകന്‍ കരണ്‍ജോഹര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

kalyanam-2

സോനംകപൂറിന് എല്ലാ അനുഗ്രഹവും സ്നേഹവും ഉണ്ടാകണമെന്ന് കപൂര്‍-അഹൂജ കുടുംബം അഭ്യർത്ഥിച്ചു.മെഹന്ദി ചടങ്ങുകളോടെയാണ് സോനത്തിന്റെ വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. പാട്ടും നൃത്തവും അകമ്പടി തീർത്ത് മെഹന്ദി ആഘോഷങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

kalyanam-7
kalyanam-3
klyanam-6