Thursday 20 January 2022 04:14 PM IST : By സ്വന്തം ലേഖകൻ

കാണാൻ സിമ്പിൾ, സ്റ്റൈലിഷ്... പക്ഷേ വിലയോ? വിദ്യയെ സുന്ദരിയാക്കിയ ട്രെൻഡി സ്കർട്ട് ഇതാ

vidya-balan-skirt

കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രധാരണ രീതി കൊണ്ട് ഫാഷൻ പ്രേമികളെ അമ്പരപ്പിക്കുന്ന താരമാണ് നടി വിദ്യ ബാലൻ. വിദ്യയുടെ ഫാഷൻ പരീക്ഷണങ്ങൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. എല്ലാത്തരത്തിലുമുള്ള വസ്ത്രങ്ങളും വിദ്യയ്ക്ക് ഇണങ്ങാറുണ്ട് എന്നതാണ് ആരാധകരുടെ കമന്റ്.

പതിവിലും വ്യത്യസ്തമായൊരു ലുക്കിൽ പ്രത്യക്ഷപ്പെടുകയാണ് ഈ താരസുന്ദരി. വിദ്യാ ബാലന്റെ മോണോക്രോം ലുക്കിലുള്ള ലേറ്റസ്റ്റ് സ്കർട്ട് ആൻഡ് ടോപ് ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സ്കർട്ട് ആൻഡ് ടോപ്പിൽ ഉള്ള പാച്ച് വർക്കാണ് ഈ ഡിസൈനെ വേറിട്ടു നിർത്തുന്നത്. ക്രോപ് ടോപ്പ് ട്രെൻഡുകളിൽ ഏറ്റവും മികച്ചതെന്നാണ് ഫാഷൻ വിദഗ്ധരും വിലയിരുത്തുന്നത്. ഏകദേശം 28000 രൂപയാണ് ഈ സെറ്റിംഗ് വില.

1.

vidya-balan-skirt-3

2.

vidya-balan-skirt-2

3.

vidya-balan-skirt-4

4.

vidya-balan-skirt-5

5.

vidya-balan-skirt-1