Monday 14 September 2020 03:38 PM IST

ഫാഷൻ ലോകത്തെ വീണ്ടും അമ്പരപ്പിച്ച് വിദ്യാ ബാലൻ.

Pushpa Mathew

vidya-main

ബോളിവുഡ് നടി വിദ്യാ ബാലന്റെ സാരിയോടുള്ള പ്രണയം വളരെ പ്രശസ്തമാണ്. എല്ലാത്തവണത്തെയും പോലെ ഇത്തവണയും സാരിയിൽ സ്വന്തം സ്റ്റൈൽ കൊണ്ടുവരാൻ വിദ്യക്കു കഴിഞ്ഞു.


ഹാൻഡ് പെയിന്റെഡ് കാലംകാരി മോട്ടിഫ് ഉള്ള മൾട്ടികളർ ഓർഗൻസ സാരിയാണ് വിദ്യയുടെ വൈറൽ ആയിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ഉള്ളത്. ഗോൾഡ് -മെറ്റാലിക് ഹാൻഡ്‌വോവൻ ലാംപി ബ്ലൗസിനൊപ്പമാണ് സാർദോസി ഹൈലൈറ് ഉള്ള ഈ സാരി വിദ്യ അണിഞ്ഞത്.'ഇറ്റ്ര' എന്ന ബ്രാൻഡിന്റെ 63, 749 രൂപ വിലയുള്ള സാരിക്കൊപ്പം സ്മോക്കി ഐസും ന്യുഡ് ലിപ്സും സ്റ്റേറ്റ്മെന്റ് ഇയർറിങ്‌സും വിദ്യയെ കൂടുതൽ മനോഹരിയാക്കി.

vidya-1


കഴിഞ്ഞ മാസം പുറത്തു വന്ന വിദ്യയുടെ ചിത്രത്തിലെ ബ്ലാക്ക് സമ്പൽപുരി സാരി ഫാഷൻ പ്രേമികളുടെ ഇടയിൽ ചർച്ചയായിരുന്നു. ചുവപ്പ് ബോർഡർ ഉള്ള ഈ സാരിയിൽ മാത്തമാറ്റിക്കൽ ഇക്വേഷൻസ് ആണ് പ്രിന്റ് ചെയ്തിരുന്നത്.

vidya-2