Saturday 13 February 2021 12:38 PM IST : By സ്വന്തം ലേഖകൻ

വ്യത്യസ്തമായ വസ്ത്രങ്ങളില്‍ തിളങ്ങി പ്രിയങ്ക ചോപ്ര, ഒപ്പം അരുമയായ പട്ടിക്കുട്ടി ഡയാനയും; വിഡിയോ വൈറല്‍

pruu664

പുതിയ സിനിമ ‘വൈറ്റ് ടൈഗറി’ന്റെ പ്രചാരണത്തിരക്കിലാണ് നടി പ്രിയങ്ക ചോപ്ര. ലണ്ടനിലെ വീട്ടിലുള്ള താരം ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. ഇതിന്റെ ഭാഗമായി താരം പങ്കുവച്ച രസകരമായ വിഡിയോ ശ്രദ്ധ നേടിയിരിക്കുകയാണ്. വ്യത്യസ്തമായ വസ്ത്രങ്ങളില്‍ എത്തുകയാണ് പ്രിയങ്ക.

ഒപ്പം കറുത്ത വരകൾ പ്രിന്റ് ചെയ്ത വെള്ള മോണോക്രോം ഡ്രസ്സ് ധരിച്ച് അരുമയായ പട്ടിക്കുട്ടി ഡയാനയുമുണ്ട്. കടുവയുടെ ശരീരത്തിലെ വരകൾ പോലെ ഡിസൈൻ ചെയ്ത ഡ്രസ്സിൽ പ്രിയങ്ക ‘വൈറ്റ് ടൈഗർ’ ലുക്കിലാണ്. ടർട്ടിൽ നെക്കും ഫുൾ സ്ലീവുമാണ് ഈ ഡ്രസ്സിനുളളത്. അമേരിക്കൻ ബ്രാൻഡായ സെന്റ് ജോൺ ആണ് വസ്ത്രം ഒരുക്കിയത്. 2 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില.

1.

2.

Tags:
  • Hollywood Fashion
  • Celebrity Fashion
  • Fashion