Thursday 02 December 2021 05:04 PM IST : By സ്വന്തം ലേഖകൻ

ഫാഷൻ ലോകത്തെ അദ്ഭുതപ്പെടുത്തി സെൻഡയ കോൾമാൻ: ബാലൻ ഡി ഓർ വേദിയിൽ വേറിട്ട ഔട്ട്ഫിറ്റ്

zendeya

സെൻഡയ കോൾമാൻ... ഹോളിവുഡിന് സുപരിചിതമാണ് ഈ പേര്. ഫാഷൻ–സിനിമ ലോകത്തിനും ഒരുപോലെ പ്രിയങ്കരി. സോഷ്യൽ മീഡിയയിൽ അവർ പങ്കുവയ്ക്കുന്ന അവരുടെ ഓരോ ചിത്രവും ഫാഷന്റെ അടയാളപ്പെടുത്തലുകളാണ്. അഴകിന്റെ റാണിയായി അവർ വരുമ്പോൾ സോഷ്യൽ ലോകം ഏറ്റെടുക്കാറുമുണ്ട്. സെൻഡയയുടെ മറ്റൊരു ത്രസിപ്പിക്കുന്ന ലുക്കിൽ കണ്ണുടക്കി നിൽക്കുകയാണ് ഇപ്പോൾ ഫാഷൻ പ്രേമികൾ. .

zen-4

പാരിസിലെ ബാലൺ ഡി ഓർ ചടങ്ങിലാണ് സെൻഡയ വേറിട്ട ലുക്കിലെത്തിയത്. ഫൗസ്റ്റോ പുഗ്ലിസിയുടെ റോബർട്ടോ കവാലി ഫാൾ/വിന്റർ ശേഖരത്തിൽ നിന്നുള്ള ഔട്ട്ഫിറ്റ് അണിഞ്ഞാണ് താരം എത്തിയത്. ബാക്ക് ലെസ് ബ്ലാക്ക് ഗൗണിനൊപ്പം സ്കെൽട്ടൺ മെറ്റൽ ഡീറ്റെയിലാണ് വ്യത്യസ്തമാക്കുന്നത്. ഇതുവരെയുള്ള ഏറ്റവും സ്റ്റൈലിഷ് റെഡ് കാർപെറ്റ് ഔട്ട്ഫിറ്റാണ് സെൻഡയയുടേത് എന്നാണ് ആരാധക പക്ഷം.

zen-2