ADVERTISEMENT

ഷാരൂഖിന്റെയും ഗൗരി ഖാന്റെയും പ്രിയപുത്രി സുഹാന ബിടൗണിന് ശ്രദ്ധാകേന്ദ്രമായിരുന്നു. സുന്ദരിയായി അണിഞ്ഞൊരുങ്ങി അടുത്തിടെ ചില പാർട്ടികളിൽ പ്രത്യക്ഷപ്പെട്ട  സുഹാനയുടെ ഫാഷൻ ചോയ്സിനെ ബോളിവുഡിൽ പലരും പ്രശംസിക്കുകയും ചെയ്തു. പൊതുവേദികളിൽ ഫാഷനിലൂടെ തന്റെ ഓരോ വരവും വ്യത്യസ്തയാക്കാറുള്ള സുഹാനയ്ക്ക് ഇത്തവണ പണിപാളിയെന്നാണ് ബോളിവുഡ് ഫാഷൻലോകത്തിന്റെ കമന്റ്.  ഡൽഹി സർക്യൂ ലി സൊയറിൽ പാർട്ടിക്കെത്തിയ സുഹാനയുടെ വസ്ത്രം കണ്ടാണ്  പലരും നെറ്റി ചുളിച്ചത്.

suhana3

സിംപിൾ ലുക്കിലൂടെ  അമ്മ ഗൗരി ഖാൻ ഏവരുടെയും ഇഷ്ടം നേടിയപ്പോൾ ശരീരത്തിന് ഒട്ടും യോജിക്കാത്ത വസ്ത്രമണിഞ്ഞ് സുഹാന പ്രത്യക്ഷപ്പെട്ടു. അരപ്പട്ടയോടുകൂടിയ ബ്ലാക് നിറത്തിലുളള ഓഫ് ഷോൾഡർ വസ്ത്രമായിരുന്നു സുഹാനയുടെ വേഷം.

suhana2
ADVERTISEMENT

 

പക്ഷേ തന്റെ വസ്ത്രത്തിൽ 17 കാരി സുഹാന ഏറെ ആത്മവിശ്വാസത്തോടെയാണ് പാർട്ടിയിൽ പങ്കെടുത്തതും ചിത്രങ്ങൾക്ക് പോസ് ചെയ്തതും. സുഹാനയുടെ ഈ ബോൾഡ്നസ് സിനിമാ അരങ്ങേറ്റത്തിന്റെ സൂചനയാണെന്നും ബോളിവുഡ് ഗോസിപ് കോളങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

suhana4
ADVERTISEMENT

   

നടിയാവാനാണ് സുഹാനയുടെ ആഗ്രഹമെന്നും സിനിമയിലേക്ക് വരാനാണ് അവൾ ആഗ്രഹിക്കുന്നതെന്നും നേരത്തെ ഷാരൂഖ് ഖാൻ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

 

ഏതായാലും ബോളിവുഡിലേക്ക് ചുവടു വയ്ക്കാനൊരുങ്ങുന്ന ശ്രീദേവിയുടെ മകൾ ജാൻവിയും സെയ്ഫ് അലി ഖാന്റെ മകൾ സാറ അലി ഖാനും പിന്നാലെ സുഹാനയുടെ സിനിമാ വിശേഷത്തിനായി കാത്തിരിക്കുകയാണ് കിങ് ഖാന്റെ ആരാധകർ.  

ADVERTISEMENT