കല്യാണത്തിന്റെ വിശേഷങ്ങൾക്ക് പട്ടും പുടവയുമില്ലാതെ എന്താഘോഷമാണുള്ളത്. പുതിയ ചെറിയ വലിയ കല്യാണത്തിന്റെ പുത്തൻ ട്രെൻഡുകൾ നമുക്കു പരിചയപ്പെടാം. കാഞ്ചിപുരം സാരികൾ ഇല്ലാത്ത കല്യാണത്തെപ്പറ്റി ചിന്തിക്കാൻ പോലുമാകില്ല നമുക്ക്. വീതി കൂടുയ ബോർഡറുകളും കോണ്‍ട്രാസ്റ്റ് ബോർഡർ കൺസപ്റ്റും ഇനം തിരിച്ചെത്തി കഴിഞ്ഞിരിക്കുന്നു. സ്വർണ നൂലിന്റെ വിവിധ കളറുകളും മാർക്കറ്റിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. ആന്റിക് ഗോൾഡ്, റോസ് ഗോൾഡ്, സിൽവർ ഗോൾഡ്, യെല്ലോ ഗോൾഡ് എന്നിങ്ങനെ നൂലിന്റെ വൈവിധ്യങ്ങൾ ഏറെയാണ്. കല്യാണ പുടവയിലെ മറ്റൊരു ലക്ഷ്വറി ലഹങ്ക തന്നെയാണ്. നിറങ്ങളുടെ വൈവിധ്യവും ഡിസൈനുകളുടെ വ്യത്യാസവും തന്നെയാണ് വേറിട്ടു നിർത്തുന്ന ഫാഷൻ. ഗൗണുകളും ഒട്ടും പിന്നോട്ടല്ല. ഡ്രേപ് ഗൗണിൽ തിളങ്ങാൻ ഇന്നും സുന്ദരിമാർ ഏറെ. സ്വന്തം ഡിസൈനിൽ ഡ്രേപ് ചെയ്ത് എടുത്ത ഗൗണുകൾക്കും പ്രിയം ഏറെയാണ്.
1.
2.
3.