‘സണ്‍ഗ്ലാസും ജാക്കറ്റും മോണോക്രോം സാരിയും..’; ഫാഷന്‍ പ്രേമികളുടെ മനം കവര്‍ന്ന് രേഖയുടെ വിന്റര്‍ സ്റ്റൈൽ സാരി Rekha's Stunning Black Saree Appearance
Mail This Article
ബോളിവുഡിന്റെ ടൈംലെസ് ബ്യൂട്ടിയാണ് രേഖ. താരത്തിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത്. സാധാരണ രാജകീയമായ കാഞ്ചീവരം സാരിയിലാണ് രേഖ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തവണ ബോൾഡ് ഗോൾഡ് ആന്‍ഡ് സിൽവർ പോൾക്ക ഡോട്ടുകൾ കൊണ്ട് അലങ്കരിച്ച കറുത്ത സാരി ധരിച്ചാണ് രേഖ എത്തിയത്.
മോണോക്രോം സാരിക്കൊപ്പം നീണ്ട കറുത്ത ജാക്കറ്റാണ് പെയര്‍ ചെയ്തിരിക്കുന്നത്. സ്വർണ്ണ നിറത്തിലുള്ള സ്ലിങ് ബാഗും ചിക് സ്റ്റഡ് സൺഗ്ലാസുകളുമാണ് ആക്സസറിയായി ധരിച്ചിരിക്കുന്നത്. സ്വർണ്ണ കമ്മലുകളും ചുവന്ന ലിപ്സ്റ്റിക്കും സിഗ്നേച്ചർ ടോപ്പ്നോട്ട് ബണ്‍ ഹെയര്‍ സ്റ്റൈലും കൂടുതല്‍ ബോള്‍ഡ് ലുക് നല്‍കുന്നു.
വിന്ററില്‍ സാരി ധരിക്കുമ്പോള്‍ ഒരേ നിറത്തിലുള്ള ജാക്കറ്റ് ഉപയോഗിക്കുന്നത് മോഡേണ്‍ ലുക് നല്‍കുന്നു. ക്രോപ്പ് ജാക്കറ്റ് ആണെങ്കില്‍ സാരി ബ്ലൗസായും ഉപയോഗിക്കാം.പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ പ്രൊഡക്ഷന്‍ ഡെബ്യൂട്ട് ഫിലിം സ്ക്രീനിങ്ങിലാണ് ഗംഭീര ലുക്കില്‍ താരമെത്തിയത്.