ADVERTISEMENT

പണ്ടൊക്കെ ഒരൊറ്റ ജീൻസ് വാങ്ങി അത് ‘വടി’യാകും വരെ ഇടുന്നതായിരുന്നു രീതിയെങ്കിൽ ഇന്ന് വാർഡ്രോബുകളിൽ ജീൻസിന്റെ എണ്ണം ഒന്നല്ല പലതാണ്. ഒരോ അവസരത്തിനനുസരിച്ചും ഒരാളുടെ ശരീര പ്രകൃതിയനുസരിച്ചും പല തരം ജീൻസുകൾ വാങ്ങി ഒരു മുതൽ കൂട്ടായി വയ്ക്കുന്നവർ കൂടി വരുന്നു. ഒരേ വസ്ത്രം തന്നെ ഫോർമലായും വെക്കേഷൻ വെയർ ആയും പാർട്ടി വെയറായും ഒക്കെ സ്റ്റൈൽ ചെയ്തടുക്കാമെന്നതാണ് ഇവയെ ഫാഷനിസ്റ്റകളുടെ പ്രിയങ്കര വേഷമായി മാറ്റുന്നത്.

2025/2026 ഫാൾ–വിന്റർ സീസണിൽ ലോക ഫാഷൻ റാമ്പുകളിൽ ഏറെ ഹിറ്റായി മാറിയ ജീൻസ് മോഡലുകളെ അറിയാം...

ADVERTISEMENT

∙ ഫ്ലെയേഡ് ജീൻസ്

70കളിൽ ഫാഷൻ സീനിലേക്ക് എത്തിയ ഇവ 2025ലും സീൻ ഔട്ട് ആയിട്ടില്ല എന്നതു തന്നെയാണ് ഈ ക്ലാസിക് സ്റ്റൈലിന്റെ സവിഷേശത. പലാസോ പാന്റുകൾ പോലെ താഴേക്ക് വരുമ്പോഴുള്ള വിരിവാണ് ഇവയുടെ പ്രത്യേകത.

ADVERTISEMENT

∙ ബാഗി ജീൻസ്

റിലാക്സ്ഡ് ആയൊരു ലുക്കും എന്നാൽ സ്റ്റൈലിന് ഒരു കുറവും ആഗ്രഹിക്കാത്തവരാണ് ബാഗിയെ ഹിറ്റ് ആക്കിയത്. ഹീൽസ്, സാന്റൽസ്, ടെന്നിസ് ഷൂസ് എന്നിവയൊക്കെ ചേർത്ത് പെയർ ചെയ്ത് പല പല സ്റ്റൈലുകളിലേക്ക് ഇവയെ ആക്കിയെടുക്കാം.

ADVERTISEMENT

∙ വൈഡ് ലെഗ് ജീൻസ്

മോം ജീൻസ് എന്ന് വിളിപ്പേരുള്ള ഇവ ഇനി അടുത്ത ഫാഷൻ സീസണിലേക്കും കടന്നു കയറും എന്നതിൽ തർക്കമില്ല. വീതി നിലനിർത്തിയുള്ള ഡിസൈനാണ് ഇവയെ എല്ലാവരുടേയും ‘മസ്റ്റ് ഹാവ്’ ഔട്ട്ഫിറ്റായി മാറ്റുന്നത്. ടർട്ടിൽ നെക്ക്, പല തരം സ്വെറ്റ് ഷർട്ട് എന്നിവയ്ക്കൊപ്പമൊക്കെയാണ് ഇവ ഏറ്റവും നന്നായി ചേർന്നു പോകുക.

∙ ബാരൽ ജീൻസ്

അരയുടെ വശത്തേക്ക് ഫ്ലെയറും തുടയുടെ വശത്തേക്ക് വിരിവും വരുന്ന തരം സ്റ്റൈൽ ആണിവയ്ക്ക്. യുവാക്കൾക്കിടയിൽ വൻ–ഹിറ്റായി മാറിയ ജീൻസ് ട്രെന്റാണിത്.

∙ സ്റ്റൈയ്റ്റ് ജീൻസ്

jeantrendsv2

80കൾ മുതൽ ഇന്ന് വരെ എല്ലാ വർഷത്തിലും സാന്നിധ്യം അറിയിച്ചു മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന ട്രെന്റാണിത്. വളവും ചരിവും ഇല്ലാതെ നേരെയാകും ഇതിന്റെ കട്ട്. ഇത് സ്റ്റൈൽ ചെയ്യാനുള്ള സാധ്യതകൾ അനന്തമാണെന്നതാണ് ഇവയെ എല്ലാ ഫാഷനിസ്റ്റകളും കൂടെ കൂട്ടുന്നത്.

∙ ക്രോപ്ഡ് ജീൻസ്

കണങ്കാലിന് മുകളിലായി മുറിച്ച് തയ്ച്ച പോലയാണ് ഈ ജീൻസ്. പൊയിന്റഡ് ടോ ഹീൽസ് ആണ് ഇവയ്ക്കൊപ്പം ഏറ്റവും നന്നായി പോകുക.

∙ സ്കിന്നി ഫ്ലെയർ ജീൻസ്

മുകളിൽ നിന്ന് താഴെ വരെ ചർമ്മത്തോട് ചേർന്ന് കിടന്നിട്ട് താഴേ മടക്കിന്റെ ഭാഗത്ത് ഫ്ലെയർ വരുന്ന തരം ഡിസൈൻ.

അടുത്ത തവണ ജീൻസ് ഷോപ്പിങ്ങിന് പോകുമ്പോൾ അവരവരുടെ ശാരീക പ്രത്യേകതയയനുസരിച്ച് ട്രെന്റിലുള്ളവ പാളാതെ തിരഞ്ഞെടുക്കുമാറാവട്ടേ...

ADVERTISEMENT