‘ടീനേജില്‍ മാത്രമല്ല, ഏതു പ്രായക്കാര്‍ക്കും ഇണങ്ങും സ്കര്‍ട്ടുകള്‍’; പുത്തന്‍ ട്രെന്‍ഡും സ്റ്റൈലിങ്ങും അറിയാം Trendy Skirt Styles for Every Occasion
Mail This Article
സ്‌കർട്ടുകൾ എല്ലാക്കാലത്തും പെണ്‍കുട്ടികള്‍ക്കിടയില്‍ ട്രെന്‍ഡിങ്ങാണ്. ടീനേജില്‍ മാത്രമല്ല, ഏതു പ്രായക്കാര്‍ക്കും സ്കര്‍ട്ടുകള്‍ പ്രിയപ്പെട്ട വസ്ത്രമാണ്. വിവിധ ഫാഷനുകളില്‍ മൈക്രോ മിനി മുതല്‍ ലോങ് ലെയേഡ് സ്കര്‍ട്ടുകള്‍ വരെയുണ്ട്.
പരമ്പരാഗത രാജസ്‌ഥാനി വസ്‌ത്രമായ ജയ്‌പുരി ബാന്ദേജ് സ്‌കർട്ട്, ടൈ ആൻഡ് ഡൈ സ്‌കർട്ട്, ലെയേഡ് സ്‌കർട്ട്, മാക്‌സി സ്‌കർട്ട്, ട്യൂബ് സ്‌കർട്ട്, സ്‌ട്രെയ്‌റ്റ് സ്‌കർട്ട്, ടുലിപ് ഹെം സ്‌കർട്ട് എന്നിങ്ങനെ മോഡേണും ട്രെന്‍ഡിയുമായ ഡിസൈനുകളില്‍ സ്കര്‍ട്ടുകള്‍ വിപണിയില്‍ ലഭ്യമാണ്.
ക്രോപ് ടോപ്പ്, ഷര്‍ട്ട്, ടാങ്ക് ടോപ്പുകള്‍ക്കൊപ്പം മാത്രമല്ല, ട്യൂണിക്കുകൾക്കൊപ്പവും കുർത്തികൾക്കൊപ്പവും സ്കര്‍ട്ട് ധരിക്കാം. കടും നിറത്തിലുള്ള ഫ്ലോറല്‍ പ്രിന്റുകള്‍ക്കൊപ്പം പേസ്റ്റൽ നിറങ്ങളിലെ ടോപ് ഭംഗിയായി പെയര്‍ ചെയ്യാം.
ലെയേഡ് സ്‌കർട്ടുകൾ ഏറെയും കൗമാരക്കാരികൾക്കാണ് യോജിക്കുക. നീളൻ ലെയേഡ് സ്‌കർട്ടും ഷോര്‍ട്ട് ലെയേഡ് സ്‌കർട്ടും ഒരുപോലെ ട്രെൻഡിയാണ്. കൂടുതല്‍ സ്റ്റൈലിഷ് ലുക് നല്‍കുന്നവയാണ് ബോഡികോണ്‍ സ്കര്‍ട്ടുകള്‍. മാക്‌സി സ്‌കർട്ടിനൊപ്പം ക്രോപ് ടോപ്പുകൾ പാർട്ടിവെയറായി ധരിക്കാം.
ഡെനിം സ്കര്‍ട്ടുകള്‍ എക്കാലത്തും പെണ്‍കുട്ടികളുടെ ഹരമാണ്. വൈറ്റ്, ബെയ്ജ്, ഗ്രെ, പിസ്ത ഗ്രീന്‍, ബേബി പിങ്ക് തുടങ്ങി പേസ്റ്റല്‍ ഷേഡുള്ള ഷര്‍ട്ടുകള്‍ക്കൊപ്പം മനോഹരമാണ് ഡെനിം സ്കര്‍ട്ടുകള്‍.
ലോങ് ആന്‍ഡ് ഷോര്‍ട്ട് ഡിവൈഡെഡ് സ്‌കർട്ടുകളാണ് മറ്റൊരു ട്രെന്‍ഡ്. പാര്‍ട്ടികളില്‍ അഴക് നല്‍കുന്നവയാണ് ടയേഡ് സ്‌കർട്ടുകള്‍. ഫിറ്റഡ് ടോപ്പിനൊപ്പമാണ് ഇവ യോജിക്കുക.
സ്‌കർട്ടിനൊപ്പം സ്റ്റൈലിങ്ങിനായി ദുപ്പട്ടയും സ്കാഫും ടൈയുമൊക്കെ പെയര്‍ ചെയ്യാറുണ്ട്. നിറയെ പ്രിന്റുള്ള പെൻസിൽ സ്‌കർട്ട് കൂടുതല്‍ സെക്സി ലുക്ക് നല്‍കുന്നവയാണ്. പെൻസിൽ സ്‌കർട്ടിനെ കാഷ്വലായോ ഫോർമലായോ എങ്ങനെ വേണമെങ്കിലും മാറ്റിയെടുക്കാം. നീളം കുറഞ്ഞും കൂടിയുമെല്ലാം പെൻസിൽ സ്‌കർട്ടെത്തുന്നു. പെൻസിൽ സ്‌കർട്ടിനൊപ്പം ഷർട്ട് ധരിക്കുമ്പോൾ ടക്ക് ഇൻ ചെയ്യാൻ മറക്കരുത്.