ADVERTISEMENT

ഒരിക്കെ സുഹൃത്തുമായുള്ള സംഭാഷണത്തിനിടെ അവരുടെ മുത്തശ്ശി അമ്മയ്ക്ക് കൈമാറിയ ഒരു സ്വർണ്ണ പൊട്ടിന്റെ കഥ കേട്ടതാണ് മേഘ്ന ഖന്നയുടെ തലവര മാറ്റിയത്. നമ്മളൊക്കെ ഒന്നൊ രണ്ടോ തവണ തൊട്ടിട്ട് മറന്നു കളയുന്ന  പൊട്ടുകൾക്ക് ഇത്രയും മനോഹരമായ ചരിത്രമുണ്ടായിരുന്നു എന്നതാണ് അവരുടെ മനസിലെ സംരംഭകയെ ഉണർത്തിയത്.

2022ൽ അഞ്ചു ലക്ഷം മുതൽ മുടക്കിൽ അവർ ‘ദി ബിന്ദി പ്രോജക്റ്റ്ക്’ എന്ന് പുതിയ സംരംഭം തുടങ്ങി. ചുറ്റുവട്ടത്തു നിന്ന് കിട്ടാവുന്ന മികച്ച് ആർട്ടിസ്റ്റുകളേയും കുറച്ച് സുഹൃത്തുക്കളേയും ഒപ്പം ചേർത്ത് അവർ പൊട്ടുകളുടെ കഥ അപ്പാടെ മാറ്റിയെഴുതാൻ ആരംഭിച്ചു.

thebhindiproject2
ADVERTISEMENT

തീർത്തും സുക്ഷ്മമായി ചെയ്തെടുക്കുന്ന ഒന്നു പോലെ മറ്റൊന്നില്ലാത്ത ‘ഹാന്റ് ക്രാഫ്റ്റഡ്’ ആയ പൊട്ടുകളാണ് മേഘ്നയും സംഘവും ഒരുക്കുന്നത്. അതുവരെ യാതൊരു തരംഗവും സ്ൃഷ്ടിക്കാതെ ഒതുങ്ങി കഴിഞ്ഞിരുന്ന സാധാരണ പൊട്ടുകളെ മേഘ്ന കരവിരുതിന്റെ ക്യാൻവാസാക്കി മാറ്റി. ഓരോ പൊട്ടും ഓരോ കഥകൾ പറയുന്ന ഓരോ കഷ്ണം കലാസ്ൃഷ്ടിയാകുന്ന മായാജാലം തീർത്തു. സാധാരണക്കാർ മുതൽ സെലിബ്രിറ്റീസ് വരെ ആ പൊട്ടുകളുടെ ആരാധകരായി മാറി.

ഒരോ പൊട്ടിലും നമ്മൾ മറുന്നു പോയ ചരിത്രവും സ്മരണകളും ഒക്കെ നിറച്ചാണ് മേഘന അവയെ ഒരുക്കിയെടുക്കുന്നത്. അതുകൊണ്ടു തന്നെ സാരി, സൽവാർ തുടങ്ങി ജീൻസിനൊപ്പം വരെ പലരും പൊട്ടിനെ പെയർ ചെയ്യാൻ തുടങ്ങി.

ADVERTISEMENT

ആളുകൾ ഉപയോഗിച്ചിട്ട് കളഞ്ഞിട്ടു പോകുന്ന തുണികഷ്ണങ്ങൾ തുകൽ കഷ്ണങ്ങൾ എന്നിവയൊക്കെ ഉപയോഗിച്ച് സുസ്ഥിരമായ വ്യവ്യസായം കൂടി പ്രോത്സാഹിപ്പിക്കുകയാണ് ദി ബിന്ദി പ്രോജക്റ്റ്. വീണ്ടും ഉപയോഗിക്കാൻ പാകത്തിന് പൊട്ടുകൾ എളുപ്പത്തിൽ ഇളകിപ്പോകാത്ത തരം പശയും കൂടി ഒപ്പം ചേര്‍ക്കുന്നതൊടെ സംഗതി ഉഷാർ.  ഉപേക്ഷിക്കപ്പെട്ട തുണികഷ്ണങ്ങൾ പോലും ബോളിവുഡിന്റെ ഫാഷൻ സ്റ്റെയിറ്റ്മെന്റാക്കി മാറ്റിയ മികവിന്റെ തെളിവ്. 

അഞ്ചു ലക്ഷവുമായി ഒരു സ്ത്രീ തുടങ്ങിയ വ്യവ്യസായത്തിന് ഇന്ന് വർഷം ഇരുപതു ലക്ഷത്തിന്റെ ടേൺഓവറുണ്ട്. 

ADVERTISEMENT
ADVERTISEMENT