ഈ 'വൃത്തികെട്ട ജീൻസ്' ധരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഔട്ട്ഡേറ്റഡ് അല്ലാത്തവര്‍ കമ്മോണ്‍...
Mail This Article
ഫാഷൻ എന്നത് താൽക്കാലികമാണ്. ശൈലികളും ട്രെന്‍ഡുകളുമാണ് പ്രധാനം. ഫാഷനില്‍ റിസ്ക് എടുക്കുന്നതിനെക്കുറിച്ചാണ്, ഈ 'വൃത്തികെട്ട ജീൻസ്' ധരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ ഒരല്‍പം ഔട്ട്ഡേറ്റഡ് ആണ്. ജീല്‍സില്‍ പുത്തന്‍ ട്രെന്‍ഡുകളുമായി വിപ്ലവം സൃഷ്ടിക്കുകയാണ് പുതിയ തലമുറ. കംഫര്‍ട്ടിനപ്പുറം സ്റ്റൈലിഷായി എന്തു ധരിക്കാന്‍ താല്‍പര്യമുള്ളവരാണ് ജെന്‍സികള്‍.
ജീന്‍സിലെ പുതുപുത്തന്‍ ട്രെന്‍ഡുകള്‍ ഇതാ..
1. വൈഡ്- ലെഗ് ജീൻസ്
മില്ലേനിയലുകൾ ബാഗി ജീൻസിൽ ഉടക്കി നിന്നപ്പോള്‍, ജെൻസികള്‍ വൈഡ്- ലെഗ് ജീൻസുകളുടെ പിന്നാലെയായിരുന്നു.
2. കാർഗോ ജീൻസ്
ഹാൻഡ്ബാഗുകളെ വിശ്വസിക്കാത്തവർക്ക് കാർഗോ ജീൻസ് തിരഞ്ഞെടുക്കാം എന്ന് കളിയായി പറയാറുണ്ട്. ധാരാളം പോക്കറ്റുകളുള്ള കാർഗോ ജീൻസ് ടീനേജുകാര്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
3. ഡിസ്ട്രസ്ഡ് ജീൻസ്
മുതിർന്നവരെ നിരാശപ്പെടുത്താൻ നിങ്ങളുടെ ഡിസ്ട്രസ്ഡ് ജീൻസിന് കഴിയും. അവരോട് പറയണം ഇത് മനഃപൂർവം കീറിയ വസ്ത്രങ്ങളല്ല, ഫാഷന്‍ ആണെന്ന്. സ്കിന്നി ജീന്‍സ് പോലെ ഇറുകി പിടിച്ചതല്ലാതെ കംഫര്‍ട്ടായി ധരിക്കാന്‍ പറ്റുന്നവയാണ് ഡിസ്ട്രസ്ഡ് ജീൻസ്.
4. പാച്ച് വർക്ക് ജീൻസ്
പഴയ കുറച്ചു ജീന്‍സുകളും ഒരു ജോടി കത്രികയും കുറച്ച് പശയും മതി, പാച്ച് വർക്ക് ജീൻസ് ആയിമാറും. സൂപ്പര്‍ ട്രെന്‍ഡിയാണ് ഈ ജീന്‍സ്, ധരിക്കാന്‍ മനസ്സിന് അല്‍പം ധൈര്യം വേണമെന്ന് മാത്രം.
5. ബാരൽ ജീൻസ്
ധാരാളം കട്ടുകളുള്ള ലൂസ് ജീന്‍സാണ് ബാരൽ ജീൻസ്. ലൂസ് ഫിറ്റ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും കംഫര്‍ട്ടായ വേഷമാണിത്.
6. ജോർട്ട്സ്
ഇതുവരെ ഒരു ജോഡി ജോർട്ടുകൾ സ്വന്തമായിട്ടില്ലെങ്കിൽ, ബെർമുഡ ഷോർട്ടുകൾ ഉപയോഗിച്ച് എളുപ്പത്തില്‍ തയ്ച്ചെടുക്കാം. കാല്‍മുട്ടിനൊപ്പം നില്‍ക്കുന്ന പ്രിന്റഡ് ലൂസ് പാന്റ്സാണ് ജോർട്ട്സ്. ടീനേജ് പെണ്‍കുട്ടികളുടെ ഇഷ്ടവസ്ത്രമാണ് ഇവ.
7. അപ്സൈക്കിൾഡ് ജീൻസ്
ഭൂതകാലത്തിന്റെ കഥ പറയുന്നവയാണ് അപ്സൈക്കിൾഡ് ജീൻസ്. പഴയ ജീന്‍സുകള്‍ വീണ്ടും ഓര്‍മ പുതുക്കാന്‍ എത്തും. അപ്സൈക്കിൾഡ് ജീൻസിന്റെ ബെല്‍ ബോട്ടം സ്റ്റൈല്‍ നൊസ്റ്റാള്‍ജിയ പകരുന്നു.
8. സ്പ്ലിറ്റ് സീം ജീൻസ്
പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ് സ്പ്ലിറ്റ് സീം ജീൻസ്. പാന്റ്സിന്റെ ബോട്ടത്തില്‍ നീളത്തില്‍ സ്ലിറ്റ് ഇട്ട രീതിയിലുള്ള ഫാഷന്‍ ഡിസ്കോ ഡാന്‍സറിന്റെ ഫീല്‍ നല്‍കുന്നു.